കുവൈറ്റ് സിറ്റി – ഭാരതീയ പ്രവാസി പരിഷദ് സ്ത്രീശക്തി സാൽമിയ മേഖലയുടെ നേതൃത്വത്തിൽ ലത മങ്കേഷ്കർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മാതാ തേരെ ചരണോൻ മേം എന്ന പേരിൽ നടത്തിയ സംഗീത ശ്രദ്ധാഞ്ജലിയിൽ വിവിധ ഭാഷയിൽ നിന്നുള്ള ഗായകർ പങ്കെടുത്തു.
ഹിന്ദി ബംഗാളി, മറാത്തി, മലയാളം തുടങ്ങി വിവിധ ഭാഷയിൽ ഡോ. ശുഷോവന സുജിത് നായർ, ആശാരൂപ ബർമൻ, മിതാലി ജന, ഷിപ്ര ദത്ത, റീന, ദിവ്യ കാർത്തി, നാഗേഷ്, രോഹിത് ശ്യാം, സുചിത്ര ഷാജി എന്നീ ഗായകർ ഗാനങ്ങൾ ആലപിച്ചു. കൃഷ്ണകുമാർ, ബാലമുരളി എന്നിവർ സംഗീതോപകരണത്തിൽ വായിച്ച ഗാനങ്ങളും ശ്രദ്ധേയമായി.
Comments