പത്തനംതിട്ട: വായ്പൂരിൽ മദ്രസയിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ. വായ്പ്പൂർ ഊട്ടുകുളം പഴയപള്ളിയിലെ ഉസ്താദ് മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. കൊല്ലം കാവനാട് സ്വദേശിയാണ് അറസ്റ്റിലായ പ്രതി.
ഉസ്താദിന് പുറമെ മദ്രസയിലെ അദ്ധ്യാപകൻ കൂടിയാണ് പ്രതി. പീഡനത്തിന് ഇരയായ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഉസ്താദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ അഞ്ച് കുട്ടികളെ ഇയാൾ പീഡിപ്പിച്ചതായി പോലീസിന് പരാതി ലഭിച്ചു. ഇതിൽ മൂന്ന് കുട്ടികളുടെ മൊഴിയെടുത്തതായും പോലീസ് വ്യക്തമാക്കി.
പെരുമ്പട്ടി പോലീസാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, പ്രതിയെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയ ആളെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചു. ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് പെരുമ്പട്ടി പോലീസ് അറിയിച്ചു.
Comments