പത്ത് മക്കൾ: ആരു നോക്കുമെന്ന് തർക്കം; 85കാരിയായ അമ്മ വഴിയിൽ കിടന്നത് നാല് മണിക്കൂറോളം; ഇടപെട്ട് പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്ത് മക്കൾ: ആരു നോക്കുമെന്ന് തർക്കം; 85കാരിയായ അമ്മ വഴിയിൽ കിടന്നത് നാല് മണിക്കൂറോളം; ഇടപെട്ട് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 08:13 am IST
FacebookTwitterWhatsAppTelegram

ആറ്റിങ്ങൽ: പത്ത് മക്കളുള്ള അമ്മയെ ആര് സംരക്ഷിക്കുമെന്നതിൽ തർക്കം. കൊക്കാട്ടുകോണം സ്വദേശിനിയായ എൺപത്തിയഞ്ചുകാരിയായ അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഈ സമയമത്രയും അവശനിലയിൽ ശരീരത്തിൽ ട്യൂബ് ഘടിപ്പിച്ച് ആംബുലൻസിനുള്ളിൽ കിടക്കുകയായിരുന്നു ഈ അമ്മ. നാലുമണിക്കൂറോളമാണ് ഇത്തരത്തിൽ മക്കളുടെ അനുമതിക്കായി അമ്മയ്‌ക്ക് കാത്ത് നിൽക്കേണ്ടി വന്നത്. ഒടുവിൽ പോലീസ് ഇടപെട്ടാണ് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത്.

സ്വത്തുക്കളെല്ലാം നേരത്തെ തന്നെ ഇവർ മക്കൾക്കായി വീതം വച്ച് നൽകിയിരുന്നു. പത്ത് മക്കളിൽ രണ്ട് പേർ മരിച്ചു പോയിരുന്നു. ആറ്റിങ്ങലിൽ നാലാമത്തെ മകൾക്കൊപ്പമായിരുന്നു അമ്മ താമസിച്ചിരുന്നത്. ഇന്നലെ ഈ മകൾ അമ്മയെ ആംബുലൻസിൽ കയറ്റി അഞ്ചാമത്തെ മകളുടെ വീടിന് മുന്നിലെത്തിച്ചു. തുടർന്നാണ് അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടാകുന്നത്.

മൂത്തമകൾ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനാൽ ആശുപത്രിയിലാണെന്നും ഇവരെ പരിചരിക്കുന്നതിന് വേണ്ടി പോകേണ്ടതിനാലാണ് നാലാമത്തെ മകൾ അടുത്തയാളുടെ വീട്ടിലേക്ക് അമ്മയെ എത്തിച്ചതെന്നും പോലീസ് പറഞ്ഞു. തുടർന്ന് പോലീസ് മുന്നോട്ട് വച്ച ധാരണയിൽ മൂന്ന് മാസം വീതം ഓരോ മക്കളും അമ്മയെ നോക്കാമെന്ന ഉറപ്പിലാണ് മക്കളെ സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. അഞ്ചാമത്തെ മകളുടെ വീട്ടിൽ തന്നെ ഒടുവിൽ അമ്മയെ പ്രവേശിപ്പിക്കുകയായിരുന്നു.

Tags: protection
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies