റിയാദ്: റിയാദ് സീസൺ 2ലേക്ക് സന്ദർശകരുടെ പ്രവാഹമാണെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ചെയർമാൻ തുർക്കി അലൽഷിഖ് പറഞ്ഞു. ഇതുവരെ സീസൺ 2 സന്ദർശിച്ചവരുടെ എണ്ണം 11 ദശലക്ഷം കവിഞ്ഞു.
ഇതിൽ ഒരു ദശലക്ഷത്തോളം വിദേശ വിനോദ സഞ്ചാരികളുണ്ടെന്നാണ് കണക്കാക്കുന്നത്. ജിഇഎ കണക്കുകൾ പ്രകാരം റഷ്യ, കാനഡ, ഫ്രഞ്ച്, ബ്രിട്ടീഷ്, അമേരിക്ക തുടങ്ങി 125 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ റിയാദ് സീസൺ 2-ൽ എത്തിയിട്ടുണ്ട്.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം റിയാദ് സീസൺ 2 പ്രത്യക്ഷമായും പരോക്ഷമായും 1,50,000 തൊഴിലവസരങ്ങൾ ആണ് സൃഷ്ടിച്ചത്. അറബ് അന്താരാഷ്ട്ര സംഗീത വിരുന്നുകൾ, അന്താരാഷ്ട്ര പ്രദർശനങ്ങൾ, നാടക പ്രകടനങ്ങൾ, ഫ്രീസ്റ്റൈൽ ഗുസ്തി തുടങ്ങി 14 വിഭാഗങ്ങൾ ആണ് റിയാദ് സീസണിന്റെ പ്രത്യേകത.
Comments