കവിതക്കള്ളന് ഫേസ്ബുക്ക് വക എട്ടിന്റെ പണി; ശബരിമലയിൽ യുവതി കയറിയെന്ന പോസ്റ്റ് വ്യാജമെന്ന് ഫേസ്ബുക്കിന്റെ മുന്നറിയിപ്പ് ; ശ്രീചിത്രൻ, ശ്രീചിത്രൻ ലിമിറ്റും ലംഘിച്ചുവെന്ന് സോഷ്യൽ മീഡിയ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കവിതക്കള്ളന് ഫേസ്ബുക്ക് വക എട്ടിന്റെ പണി; ശബരിമലയിൽ യുവതി കയറിയെന്ന പോസ്റ്റ് വ്യാജമെന്ന് ഫേസ്ബുക്കിന്റെ മുന്നറിയിപ്പ് ; ശ്രീചിത്രൻ, ശ്രീചിത്രൻ ലിമിറ്റും ലംഘിച്ചുവെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 06:28 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ശബരിമലയിൽ യുവതീ പ്രവേശനം നടന്നുവെന്ന സൈബർ സഖാക്കളുടെ വ്യാജപ്രചാരണത്തിന് ഫേസ്ബുക്കിന്റെ പൂട്ട്.  ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ഒരു യുവതി പ്രവേശിച്ചുവെന്ന വ്യാജ അവകാശവാദത്തിനാണ് ഫേസ്ബുക്ക് പണികൊടുത്തത്. ഇവർ ഷെയർ ചെയ്തത് വ്യാജവാർത്തയാണെന്ന് ഫേസ്ബുക്കിന്റെ ഫാക്റ്റ് ചെക്കിംഗ് ടീം വ്യക്തമാക്കി. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് ഇവരുടെ പോസ്റ്റുകൾക്ക് താഴെ ഫേസ്ബുക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പമെത്തിയ സ്ത്രീ അൻപത് വയസ്സിൽ താഴെ പ്രായമുള്ളവളാണെന്ന് ചൂണ്ടിക്കാട്ടി ശ്രീചിത്രൻ എം.ജെ , ബിന്ദു അമ്മിണി തുടങ്ങിയവരാണ് ഐക്യദാർഢ്യവുമായി  കയറെടുത്ത് രംഗത്തെത്തിയത്.  എന്നാൽ ശബരിമലയിൽ ചിരഞ്ജീവിയോടൊപ്പം എത്തിയ മധുമതി ചുക്കാപ്പള്ളിക്ക് 55 വയസ്സ് പ്രായമുണ്ടെന്ന് വ്യക്തമാക്കി ഇവരുടെ മകൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തിരിച്ചറിയൽ രേഖകളിലും ഇവർ ജനിച്ചത് 1966നാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് മറച്ചുവച്ചുകൊണ്ടാണ് സൈബർ സഖാക്കൾ വ്യാജ പ്രചാരണം നടത്തുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി. ഫീനിക്‌സ് ഗ്രൂപ്പ് മുൻ ഡയറക്ടർ കൂടിയാണ് മധുമതി. ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി, മധുമതി ചുക്കാപ്പള്ളി എന്നിവർ 13ന് രാവിലെയാണ് ശബരിമല ദർശനം നടത്തിയത്.

ശബരിമലയിൽ കയറിയ യുവതിക്ക് പിന്തുണ നൽകുകയാണെന്ന വാദവുമായാണ് ബിന്ദു അമ്മിണി രംഗത്തെത്തിയത്. ഇത് വിശ്വാസത്തിന്റെ പ്രശ്‌നം അല്ലെന്നും ഭരണഘടനാ അവകാശത്തിന്റെ പ്രശ്‌നമാണെന്നുമാണ് ഇവരുടെ വാദം. ഫേസ്ബുക്കിലൂടെയാണ് ഇവരുടെ വിശദീകരണം. ‘ ചിരഞ്ജീവിയുടെ കൂടെ ആരെന്നറിയില്ല. ആരായാലും ശബരിമലയിൽ കയറിയ യുവതിക്കൊപ്പം. അവരുടെ വിശ്വാസമോ വിശ്വാസരാഹിത്യമോ ഒന്നും എന്റെ വിഷയമേ അല്ല. ഇത് വിശ്വാസത്തിന്റെ പ്രശ്‌നം ആയിട്ടല്ല ഞാൻ കാണുന്നത്. ഭരണഘടനാ അവകാശത്തിന്റെ പ്രശ്‌നം ആയിട്ടാണ്.’

ശ്രീചിത്രൻ എം.ജെയും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നുണ്ട്. ‘ ശബരിമല കലാപഭൂമിയാക്കാൻ സംഘപരിവാർ തുനിഞ്ഞിറങ്ങിയ കാലത്ത് ഞാൻ കേരളത്തിലുടനീളം നൂറുകണക്കിന് വേദികളിൽ പറഞ്ഞൊരു വാചകമുണ്ട്. ഓർത്തു വെച്ചോളൂ, ഇന്ന് റെഡി ടു വെയ്റ്റ് ജാഥയിൽ പങ്കെടുക്കുന്നവരും ആ ആശയം പങ്കിടുന്നവരും തന്നെ നാളെയൊരിക്കൽ ശബരിമലയിൽ കയറുന്ന സ്ത്രീകളായിരിക്കും.’ഇന്നത് നടന്നു. ചിരഞ്ജീവിക്കൊപ്പം സ്ത്രീ മലകയറി. ഒരു തേങ്ങയും തലക്ക് എറിയപ്പെട്ടില്ല. ഒരു തെറിജപ ഘോഷയാത്രയും നടന്നില്ല. ഒരു പ്രായശ്ചിത്ത കർമ്മവും നടന്നില്ല. ഒരു ആചാരലംഘനവും നടന്നില്ല. എന്ന് തുടങ്ങിയ പോസ്റ്റുമായായിരുന്നു ശ്രീചിത്രൻ രംഗത്തെത്തിയത്. എന്നാൽ ശ്രീചിത്രന്റെ പോസ്റ്റിൽ തന്നെ എഫ്ബി ഫാക്റ്റ് ചെക്കിംഗ് ടീം, ശ്രീചിത്രൻ ഷെയർ ചെയ്തത് വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കവിത മോഷണത്തിന്റെ പേരിൽ പിടിക്കപ്പെട്ടെങ്കിലും നിരന്തരം ഫേസ്ബുക്കിൽ സിപിഎം അനുകൂല പോസ്റ്റിടുന്ന  സൈബർ ഐഡിയാണ് ശ്രീചിത്രൻ എം.ജെ. വ്യാജവാർത്തകളും പ്രചാരണങ്ങളുമാണ് ഈ ഐഡിവഴി നിരന്തരം നടത്തുന്നത്. ഹൈക്കോടതി വിധിയിൽ പരാമർശിച്ച അത്രി സംഹിത എന്ന പുസ്തകം അർത്ഥ സംഹിതയായി തെറ്റിദ്ധരിച്ച് ശ്രീചിത്രൻ എഴുതിയ ഉപന്യാസം ഏറെ പരിഹാസങ്ങൾക്ക് പാത്രമായിരുന്നു. ഉളുപ്പില്ലാതെ നുണപറയുന്ന ശ്രീചിത്രന്റെ സ്വഭാവത്തിന് ശ്രീചിത്രൻ ലിമിറ്റ് എന്ന പ്രയോഗവും സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നിട്ടുണ്ട്. ശ്രീചിത്രൻ , ശ്രീചിത്രൻ ലിമിറ്റ് നിരന്തരം ലംഘിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.

Tags: SABARIMALAbindu Ammini
ShareTweetSendShare

More News from this section

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies