തിരുവനന്തപുരം : എം എൽ എ സച്ചിൻ ദേവുമായുള്ള വിവാഹവാർത്തയിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ . വിഷയം പാർട്ടിയിലും ,വീട്ടിലും അറിയിച്ചിട്ടുണ്ട് , വിവാഹം ഉടനുണ്ടാകില്ലെന്നും ആര്യ പറഞ്ഞു .
വിവാഹം സംബന്ധിച്ച് ഇരുവരുടെയും വീട്ടുകാർ തമ്മിൽ ചർച്ചകൾ നടന്നിരുന്നു . പാർട്ടിയും ,കുടുംബവും തന്നെയാണ് വലുത് . വിവാഹത്തിന്റെ അന്തിമ തീരുമാനമെടുക്കുന്നതിൽ കുടുംബം പ്രധാന ഘടകമാണ് . ഇരു വീട്ടുകാരും തമ്മിലുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നും ആര്യ കൂട്ടിച്ചേർത്തു .
എസ് എഫ് ഐ യുമാടെ ഭാഗമായി ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു , അതുകൊണ്ടാണ് ഇരുവർക്കും പരസ്പരം മനസിലാക്കാനായത് .എസ് എഫ് ഐയിൽ പ്രവർത്തിക്കുന്ന കാലം മുതൽ സുഹൃത്തുക്കളായിരുന്നു . ആദ്യം തമ്മിൽ സംസാരിക്കുകയും , പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിക്കുകയുമായിരുന്നു . രണ്ട് പേരും ജനപ്രതിനിധികളായതിനാൽ പാർട്ടിയിലും ഇക്കാര്യം പറഞ്ഞു . വീട്ടുകാരും ,പാർട്ടിയും ആലോചിച്ച ശേഷമാകും വിവാഹം , തീയതി തീരുമാനിച്ചിട്ടില്ല .പഠനം പൂർത്തിയാക്കുന്നുണ്ടെന്നും ആര്യ പ്രതികരിച്ചു.
Comments