കണ്ണൂർ : വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.
മുയ്യം സ്വദേശി മുഹമ്മദ് ഇർഷാദാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 885 ഗ്രാം സ്വർണം പിടികൂടി. സ്വർണത്തിന് വിപണിയിൽ 44 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സമാന രീതിയിൽ സ്വർണം പിടികൂടിയിട്ടുണ്ട്. പുലർച്ചെയായിരുന്നു സംഭവം. ക്യാപ്സൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 65 ലക്ഷം രൂപയുടെ മിശ്രിത രൂപത്തിലുള്ള സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയിട്ടുണ്ട്.
Comments