അഫ്ഗാനെ തകർക്കരുത്; സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഉറപ്പാക്കണം: ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ച് ഹമീദ് കർസായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനെ തകർക്കരുത്; സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഉറപ്പാക്കണം: ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ച് ഹമീദ് കർസായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 12:21 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സാമൂഹ്യ സുരക്ഷിതത്വം കാത്തുസൂക്ഷിക്കാൻ ലോകരാഷ്‌ട്രങ്ങൾ ഇടപെടണമെന്ന ആവശ്യവുമായി അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി. താലിബാൻ സ്ത്രീകളുടേയും പെൺകുട്ടികളുടേയും പൊതുസ്വാതന്ത്ര്യം ഇല്ലാതാക്കിയതോടെ അഫ്ഗാൻ തീർത്തും മുരടിച്ച അവസ്ഥയിലാണെന്നും പഴയ സ്ഥിതി പ്രാപിക്കേണ്ടത് അഫ്ഗാൻ ജനതയുടെ പൊതു ആവശ്യമാണെന്നും കർസായി പറഞ്ഞു.

അഫ്ഗാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം എത്രയും വേഗം പുന:സ്ഥാപിക്കപ്പെടണം. അവർ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരും മുഖ്യധാരയിൽ ഇടപെട്ടവരുമാണ്. അവരെല്ലാം ജോലികളിൽ വ്യാപൃതരാകേണ്ടത് രാജ്യത്തിന്റെ പൊതുസാമ്പത്തിക ഭദ്രതയ്‌ക്കും അനിവാര്യമാണ്. അതുപോലെ പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഉടൻ പുന:രാരംഭി ക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് ഏറെ നിർണ്ണായകമാണ്. അന്താരാഷ്‌ട്ര സമൂഹം ഈ വിഷയത്തിൽ താലിബാന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും അഷ്‌റഫ് ഗാനി അഭ്യർത്ഥിച്ചു.

താലിബാന് അന്താരാഷ്‌ട്ര അംഗീകാരം ലഭിക്കാത്തതിന് പ്രധാന കാരണം സാമൂഹ്യമായ അരക്ഷിതാവസ്ഥയാണ്. അത് സൃഷ്ടിച്ചത് നിലവിലെ ഭരണകൂടമാണ്. അഫ്ഗാനിലെ ജനതയുടെ പൊതു സ്വാതന്ത്ര്യം ഉറപ്പുവരുത്താതെ ഇത് സാദ്ധ്യമല്ലെന്ന സത്യം താലിബാൻ നേതാക്കൾ തിരിച്ചറിയണമെന്നും കർസായി പറഞ്ഞു.

ആഗസ്റ്റ് മാസം അക്രമത്തിലൂടെ കാബൂൾ പിടിച്ച താലിബാനിലെ പല പ്രവിശ്യകളും ഐ.എസ്, അൽഖ്വായ്ദ, ലഷ്‌കർ, ജയ്‌ഷെ എന്നീ ഭീകരസംഘടനകളുടെ നിയന്ത്രണത്തിലാണ്. പരിമിതമായ സൈന്യത്തെക്കൊണ്ട് താലിബാന് ഭരണം പോലും വേണ്ടവിധം നടത്താൻ സാധിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയാണ് സുപ്രധാന പ്രശ്‌നം. മുൻ ഭരണകൂടത്തിന്റെ നിക്ഷേപങ്ങളെല്ലാം അമേരിക്കയിൽ മരവിപ്പിച്ചിരിക്കുന്നതിനാൽ നിലവിൽ ജീവകാരണ്യ സംഘടനകളുടെ ഇടപെടലാണ് സാധാരണ ജനങ്ങളുടെ പട്ടിണി മാറ്റുന്നത്.

ഇതിനിടെ അഫ്ഗാനിലെ സമ്പത്തിനെ രണ്ടായി വിഭജിച്ച് ഉപയോഗിക്കണമെന്ന നയമാണ് ബൈഡൻ മുന്നോട്ട് വച്ചിരിക്കുന്നത്. അതിലൊരു ഭാഗം അഫ്ഗാനിലെ നിലവിലെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായിട്ടുള്ളതാണ്. രണ്ടാമത്തെ പങ്ക് വേൾഡ് ട്രേഡ് സെന്റർ തകർന്നപ്പോൾ കൊല്ലപ്പെട്ട വ്യക്തികളുടെ കുടുംബത്തിന് നൽകുമെന്നാണ് തീരുമാനം. അമേരിക്കയുടെ തീരുമാനത്തിൽ ഐക്യരാഷ്‌ട്ര സഭ ഇതുവരെ ഉത്തരമൊന്നും പറഞ്ഞിട്ടില്ല. ഇതിനിടെ സാമ്പത്തിക വാണിജ്യ സഹായത്തിനായി താലിബാൻ മന്ത്രിമാർ ബ്രിട്ടനിലെത്തി ചർച്ചകൾ നടത്തി മടങ്ങി.

Tags: KABUL-TALIBAN
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies