ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിലേക്ക് പോവുകയായിരുന്ന വിസ്താരയുടെ വിമാനം സാങ്കേതിക തടസ്സം നേരിട്ടതിനെ തുടർന്ന് ന്യൂഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഇന്ന് രാവിലെ 10.15ഓടെയാണ് സംഭവം. സംഭവസമയം 146 യാത്രക്കാരാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. വിമാനം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിൽ തന്നെ വിമാനത്തിന്റെ തകരാർ പൈലറ്റ് തിരിച്ചറിഞ്ഞിരുന്നു.
ഇതോടെ വിമാനത്താവള അധികൃതരെ വിവരം അറിയിച്ച ശേഷം വിമാനം എമർജൻസി ലാൻഡിങ് നടത്തി. തുടർന്ന് വിമാനത്താവള അധികൃതരെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
Comments