5-ാം വയസിൽ പ്രസവിച്ച ലിന മെദീന; ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയുടെ അവിശ്വസനീയമായ കഥ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

5-ാം വയസിൽ പ്രസവിച്ച ലിന മെദീന; ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയുടെ അവിശ്വസനീയമായ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 11:46 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ പ്രസവിച്ചത് തന്റെ അഞ്ചാം വയസിലാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ… അതെ.. വെറും അഞ്ചാം വയസിൽ പ്രസവിച്ച പെൺകുട്ടിയാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ.. ഒന്നാലോചിച്ച് നോക്കൂ.. കളിച്ച് ചിരിച്ച് നടക്കേണ്ട കുട്ടിക്കാലം.. ലൈംഗികത എന്താണെന്നോ ഒരാൾ പ്രസവത്തിലൂടെയാണ് ഈ ഭൂമിയിലേക്ക് വരുന്നതെന്നോ അറിയാത്ത പ്രായം. സമൂഹത്തിൽ നടക്കുന്ന ഒന്നിനെക്കുറിച്ചും അറിയേണ്ടാത്ത സമയം. ആ പ്രായത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകി പരിപാലിക്കേണ്ടി വരുന്ന, അമ്മയെന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് കുട്ടിക്കാലത്തെ മനോഹരനിമിഷങ്ങൾ കിട്ടാതെ പോയ, ഒരുവൾ. ചരിത്രം രേഖപ്പെടുത്തിയ പെറുവിലെ ലിന മെദീനയെന്ന സ്ത്രീ..

പെറുവിലെ ടിക്രാപോയിൽ 1933ലാണ് ലിന മെദിന ജനിക്കുന്നത്. ലിനയുടെ അഞ്ചാം വയസിൽ അവളുടെ വയർ അസാധാരണമായി വീർക്കാൻ തുടങ്ങി. മാതാപിതാക്കൾ അവളെ ഡോക്ടറെ കാണിച്ചു. അവൾക്ക് വയറ്റിൽ ട്യൂമറാണെന്ന വിലയിരുത്തലിലാണ് ഡോക്ടർമാർ എത്തിയത്. എന്നാൽ ഏഴ് മാസം കഴിഞ്ഞപ്പോൾ ശസ്ത്രലോകത്തെ ഞെട്ടിപ്പിച്ച് കൊണ്ട് ആ സത്യം ഏവരും മനസിലാക്കി. അവൾ ഗർഭിണിയാണെന്ന്.. തുടർന്ന് 1939 മെയ് 14ന് അവളൊരു ആൺകുഞ്ഞിന് ജന്മം നൽകി. ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുത്തു. അഞ്ചുവയസും ഏഴ് മാസവും 21 ദിവസവുമായിരുന്നു അന്ന് ലിനയുടെ പ്രായം. മൂന്നുകിലോയ്‌ക്കടുത്തായിരുന്നു കുഞ്ഞിന്റെ ഭാരം. അവന് ജെറാർഡോ എന്ന് പേര് നൽകി.

സാധാരണ പ്രസവം പോലെ കുറച്ചുദിവസങ്ങൾക്കകം അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. ലിന  ചേച്ചിയാണെന്നായിരുന്നു ആദ്യം ജെറാർഡോ കരുതിയിരുന്നത്. പിന്നീട് പത്തുവയസുള്ളപ്പോഴാണ് ലിനയാണ് തന്റെ അമ്മയെന്ന് അവൻ മനസിലാക്കിയത്. 1972ൽ ലിന വിവാഹിതയായി. അതിൽ അവൾക്ക് ഒരു മകൻ കൂടിയുണ്ട്. ഇതിനിടെ ജെറാർഡോ തന്റെ 40-ാം വയസിൽ അസുഖബാധിതനായി മരിച്ചു. ഋതുമതിയായ ഒരു പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന വളർച്ച അഞ്ചാം വയസിലെ ലിനുടെ ഗർഭപാത്രത്തിനുണ്ടായിരുന്നു. അതിനാലാണ് അവൾ ഗർഭിണിയായത്. എന്നാൽ എന്തുകൊണ്ട് ലിനയ്‌ക്കിത് സംഭവിച്ചു.. എങ്ങനെ അവൾ ഗർഭിണിയായി എന്നതാണ് സ്വാഭാവികമായും ഉയരുന്ന ചോദ്യം. ഇതറിയാൻ പ്രികോഷ്യസ് പ്യൂബേർട്ടി എന്ന രോഗാവസ്ഥയെക്കുറിച്ച് അറിയേണ്ടതുണ്ട്.

എട്ട്-ഒമ്പത് വയസിനുള്ളിൽ കുട്ടികളിൽ കാണുന്ന രോഗാവസ്ഥയാണിത്. കേട്ടിട്ടില്ലേ.. ഒരു വയസുള്ള പെൺകുഞ്ഞ് ഋതുമതിയായി എന്നൊക്കെ.. ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. പ്രികോഷ്യസ് പ്യൂബേർട്ടി സ്ഥിരീകരിക്കുന്നവർക്ക് ശരീര വളർച്ച പെട്ടെന്നാകാം സംഭവിക്കുന്നത്. പ്രത്യുൽപാദന ശേഷി ഇത്തരക്കാർക്ക് ചെറിയ വയസിൽ തന്നെ കൈവരിക്കാനാകുമെന്നതാണ് രോഗത്തിന്റെ സവിശേഷത. ഇതാണ് ലിന മെദീനയ്‌ക്കും സംഭവിച്ചത്.

അങ്ങനെയെങ്കിൽ അവൾ എങ്ങനെ ഗർഭിണിയായി..

ഇക്കാര്യത്തിന് ഔദ്യോഗികമായി സ്ഥിരീകരിച്ച ഒരു ഉത്തരമുണ്ടായിട്ടില്ല. എങ്കിലും ലിനയെ ഗർഭിണിയാക്കിയത് സ്വന്തം പിതാവ് തന്നെയായിരുന്നുവെന്നാണ് അന്നത്തെ മാദ്ധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ പേരിൽ അയാൾ അറസ്റ്റിലാകുകയും കുറച്ചുനാൾ വിചാരണ നേരടുകയും ചെയ്തിരുന്നു. എന്നാൽ തെളിവില്ലാതിരുന്നതിനാൽ ഇയാളെ വെറുതെവിട്ടു.

സ്വന്തം പിതാവിന്റെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായ, പ്രികോഷ്യസ് പ്യൂബേർട്ടി ബാധിതയായ ലിന, പിന്നീട് ഗർഭിണിയാവുകയായിരുന്നുവെന്നാണ് പലരും ഇക്കാര്യത്തെ വിലയിരുത്തിയത്. ലിനയ്‌ക്ക് ഇന്ന് പ്രായമേറെയായി.. 88 വയസായി.. ഇന്നുവരെയും ഒരു മാദ്ധ്യമത്തിനും അഭിമുഖം നൽകാൻ ലിന തയ്യാറായിട്ടില്ല. കുടുബജീവിതത്തിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാനായി സമീപിച്ച മാധ്യമപ്രവർത്തകരെയെല്ലാം ലിന മടക്കി അയക്കുകയായിരുന്നു.

ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies