കഴിവ് തിരിച്ചറിഞ്ഞതു കൊണ്ടാണ് ജോലി ലഭിച്ചത് ; താലി പൊട്ടിയ ഭാര്യയാണ് താൻ , ദ്രോഹിക്കരുതെന്ന് സ്വപ്ന സുരേഷ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഴിവ് തിരിച്ചറിഞ്ഞതു കൊണ്ടാണ് ജോലി ലഭിച്ചത് ; താലി പൊട്ടിയ ഭാര്യയാണ് താൻ , ദ്രോഹിക്കരുതെന്ന് സ്വപ്ന സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 04:40 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് സ്വപ്‌ന സുരേഷ്. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്താണ് നിയമനം നടത്തിയത്. സ്ഥാപനം ഒരു അംഗീകൃത എന്‍ജിഒ ആണ് . താന്‍ ഇപ്പോള്‍ ആ സ്ഥാപനത്തിലെ ജോലിക്കാരി ആണ്. എച്ച്ആര്‍ഡിഎസുമായി തനിക്ക് നേരത്തെ ഒരു ബന്ധമുണ്ടായിരുന്നില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

‘ ഞാനൊരു സ്ത്രീ ആണ്, ദുഃഖിക്കുന്ന ഒരമ്മയാണ്. താലി പൊട്ടിയ ഭാര്യയാണ്. ജോലി സ്ഥലത്തും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്‌ട്രീയത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. സ്ഥാപനത്തിന് രാഷ്‌ട്രീയബന്ധമുണ്ടോ എന്നും അറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് രാഷ്‌ട്രീയം വലിച്ചിടുന്നത്? ജോലിക്ക് വേണ്ടി ഒരുപാട് പേരെ ഞാൻ സമീപിച്ചു . എന്നാൽ എനിക്ക് ജോലി തരുന്നതിന് പേടിയാണെന്നാണ് പലരും പറഞ്ഞത്. കേസിലുള്‍പ്പെട്ട പലരും പലസ്ഥാപനങ്ങളില്‍ ജോലിയില്‍ തുടരുകയാണ്. എന്തുകൊണ്ട് എനിക്ക് മാത്രം അത് പറ്റില്ല.

അനില്‍ എന്ന സുഹൃത്ത് വഴിയാണ് എച്ച്.ആര്‍.ഡി.എസിലെ ജോലിക്ക് അവസരം ലഭിച്ചത്. യോഗ്യതയ്‌ക്കപ്പുറം പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച സഹായം കൂടിയാണ് ഈ ജോലി. ഫോണിലൂടെ രണ്ട് തവണ അഭിമുഖങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് താന്‍ ജോലിയില്‍ പ്രവേശിച്ചത്.

സ്ഥാപനത്തിലെ സ്ത്രീ ശാക്തികരണ വിഭാഗം ഡയറക്ടര്‍ ആയാണ് എനിക്ക് ചുമതല. ഇതുപോലൊരു സ്ത്രീക്ക് സമൂഹത്തിലെ സ്ത്രീകളുടെ പലപ്രശ്‌നങ്ങളും മനസ്സിലാക്കാന്‍ സാധിക്കും, അവരെ സഹായിക്കാന്‍ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയൂ. കഴിവ് തിരിച്ചറിഞ്ഞതുകൊണ്ടാണ് ജോലി ലഭിച്ചത് . നിങ്ങള്‍ക്ക് എന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ ഒന്ന് വളര്‍ത്തിക്കോട്ടെ, ജീവിക്കാന്‍ അനുവദിക്കണം’, സ്വപ്ന സുരേഷ് പറഞ്ഞു.

എതിരേ വരുന്ന എന്തിനേയും നേരിടാമെന്നാണ് ഞാൻ ഇന്ന് കരുതുന്നത് . ഈ നാട്ടിലെ നിയമസംവിധാനത്തില്‍ വിശ്വാസമുണ്ട്,’ സ്വപ്‌ന സുരേഷ് പറഞ്ഞു .

Tags: Swapna Sureshnew job
Share
Tweet
SendShare

More News from this section

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies