ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ്; ഒമ്പത് മാസത്തിനിടെ 1.78 കോടി യാത്രക്കാരിൽ നിന്ന് ഈടാക്കിയത് ആയിരം കോടിയിലധികം രൂപ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ്; ഒമ്പത് മാസത്തിനിടെ 1.78 കോടി യാത്രക്കാരിൽ നിന്ന് ഈടാക്കിയത് ആയിരം കോടിയിലധികം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 11:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2021-22ലെ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.78 കോടിയിലധികം ടിക്കറ്റില്ലാത്ത യാത്രക്കാരെയും ബുക്ക് ചെയ്യാത്ത ലഗേജുള്ളവരെയും റെയിൽവേ പിടികൂടി. 2019-2020 വർഷത്തേക്കാൾ 79 ശതമാനം വർധനവുണ്ടായതായി വിവരാവകാശ മറുപടിയിൽ പറയുന്നു.

കൊറോണ വൈറസ് രൂക്ഷമായ 2020-21 സാമ്പത്തിക വർഷത്തിൽ, ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ അത്തരം യാത്രക്കാരുടെ എണ്ണം 27 ലക്ഷമായിരുന്നു. മധ്യപ്രദേശ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ചന്ദ്ര ശേഖർ ഗൗർ നൽകിയ വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് റെയിൽവേ ബോർഡ് ഈ വിവരങ്ങൾ ലഭ്യമാക്കിയത്.

2021 ഏപ്രിൽ-ഡിസംബർ കാലയളവിൽ 1.78 കോടിയിലധികം യാത്രക്കാർ ടിക്കറ്റില്ലാതെ/അനുയോജ്യമായ ടിക്കറ്റും ബുക്ക് ചെയ്യാത്ത ലഗേജുമായി യാത്ര ചെയ്യുന്നത് കണ്ടെത്തിയതായും വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഇവരിൽ നിന്ന് 1,017.48 കോടി രൂപ പിഴയായി ഈടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ മിക്ക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിട്ടും, പല എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിലും ഓൺലൈൻ ബുക്കിംഗും പരിമിതമായ സേവനങ്ങളും മാത്രമേയുള്ളൂ എന്നതാണ് ടിക്കറ്റില്ലാത്ത യാത്രകൾ ഇത്രയധികം കുതിച്ചുയരാനുള്ള പ്രധാന കാരണമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.

കൊറോണ വൈറസ് ബാധിക്കാത്ത 2019-2020 സാമ്പത്തിക വർഷത്തിൽ, 1.10 കോടി ആളുകൾ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിക്കപ്പെട്ടു. അവരിൽ നിന്ന് മൊത്തം 561.73 കോടി രൂപ പിഴ ഈടാക്കി. 2020 ഏപ്രിലിനും 2021 മാർച്ചിനും ഇടയിൽ അതായത് 2020-21 സാമ്പത്തിക വർഷം 27.57 ലക്ഷം പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിക്കപ്പെടുകയും അവരിൽ നിന്ന് 143.82 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ട് വർഷമായി യാത്രയ്‌ക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം ആളുകൾ കൂടുതലായി യാത്ര ചെയ്യുന്നതാണ് പ്രശ്‌നം. എന്നാൽ യാത്രക്കാരുടെ എണ്ണം വർധിച്ചപ്പോൾ, ട്രെയിനുകളുടെ എണ്ണത്തിൽ വർധനവുണ്ടായില്ല.
റെയിൽവേയുടെ കണക്കുകൾ പ്രകാരം 2019-2020 മുതൽ 2021-22 വരെയുള്ള കാലയളവിൽ ട്രെയിൻ സർവീസ് ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. 2019 ഒക്ടോബറിൽ സാധാരണ ട്രെയിൻ സർവീസ് ഉണ്ടായിരുന്നപ്പോൾ യാത്രക്കാരുടെ എണ്ണം 4.40 കോടി ആയിരുന്നു. 2021 സെപ്റ്റംബറിൽ ഏഴു കോടിയായി ഉയർന്നു.

Tags: indian railwaysrti
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies