ഓൺലൈൻ ഹിന്ദി ക്ലാസിൽ അശ്ലീല വീഡിയോ; പരാതിയുമായി സ്‌കൂൾ അധികൃതർ

Published by
Janam Web Desk

തൃശ്ശൂർ: ഓൺലൈൻ ക്ലാസിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതായി ആരോപണം. അൻസാർ ഇംഗ്ലീഷ് സ്‌കൂളിന്റെ ഓൺലൈൻ ഹിന്ദി ക്ലാസിലാണ് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാൾ കുന്നംകുളം പോലീസിൽ പരാതി നൽകി.

ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ ഹിന്ദി ക്ലാസിലാണ് വീഡിയോ പ്രദർശനമുണ്ടായത്. സാധാരണ ദിവസങ്ങളിൽ ഗൂഗിൾ ക്ലാസ്‌റൂം എന്ന ആപ്ലിക്കേഷനിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. എന്നാൽ പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികൾക്കായി കഴിഞ്ഞ ആഴ്ച ഗൂഗിൾ മീറ്റ് വഴി സ്‌പെഷ്യൽ ക്ലാസ് നടത്തിയിരുന്നു.

സ്‌പെഷ്യൽ ക്ലാസ് നടക്കുന്ന സമയത്താണ് അശ്ലീല വീഡിയോ പ്രദർശിപ്പിക്കപ്പെട്ടത്. ക്ലാസിനായുളള ഗൂഗിൾ മീറ്റ് ലിങ്ക് കൈക്കലാക്കിയവരാണ് സംഭവത്തിന് പിന്നിലെന്ന് പ്രിൻസിപ്പാൾ ഡോ. സലിൽ ഹസൻ പറഞ്ഞു.

Share
Leave a Comment