കാലിഫോർണിയ: കാണാതായ ഒരു നായ എത്രവർഷത്തിനുള്ളിൽ തിരികെ യെത്തും. ഈ ചോദ്യത്തിന് ഉത്തരമാവുകയാണ് സോയയെന്ന വളർത്തുനായ. ഒരു വ്യാഴവട്ടക്കാലം പൂർത്തിയായപ്പോഴാണ് അമേരിക്കയിലെ കാലിഫോർണിയ യിലെ വീട്ടിൽ വളർത്തിയിരുന്ന നായയെ യാദൃശ്ചികമായി കണ്ടെത്തിയത്. സോയയെ കാണാതായിട്ട് നീണ്ട 12 വർഷമാണ് കഴിഞ്ഞുപോയത്. 2010ലാണ് സോയ പൊടുന്നനെ അപ്രത്യക്ഷമായതെന്ന് ഉടമസ്ഥയായ മിഷേൽ പറഞ്ഞു.
ഒരു കെട്ടിടനിർമ്മാണ മേഖലയിൽ നിന്ന് പാഴ് വസ്തുക്കൾ കയറ്റുന്നതിനിടെയാണ് ജീവനക്കാർ തീർത്തും അവശയായ നിലയിൽ സോയയെ കണ്ടെത്തിയത്. സ്റ്റോക്ടൺ മേഖലയിലെ മൃഗസംരക്ഷണ വിഭാഗത്തെ അറിയിക്കാൻ ജീവന ക്കാർക്ക് തോന്നിയതാണ് വഴിത്തിരിവായത്. മൈക്രോചിപ്പ് ഘടിപ്പിച്ചിരുന്ന തിനാൽ നായയുടെ ഉടമസ്ഥനെക്കുറിച്ചുള്ള വിവരവും ഫോൺ നമ്പറും കണ്ടെത്താനായി. ഉടമസ്ഥന്റെ വീടിരിക്കുന്ന പ്രദേശത്തുനിന്നും 60 മൈലുകൾ ദൂരെനിന്നാണ് സോയയെ കണ്ടെത്തിയത്.
തീർത്തും അവിശ്വസനീയമാണെന്നാണ് മിഷേൽ നിറകണ്ണുകളോടെ ഉദ്യോഗ സ്ഥരോട് പറഞ്ഞത്. സാധനങ്ങൾ വാങ്ങാൻ പോയി മടങ്ങിവന്നപ്പോൾ സോയ വീട്ടിലുണ്ടായിരുന്നില്ല. ഉടമസ്ഥൻ മൊബൈൽ നമ്പർ മാറ്റാതിരുന്നതും ഭാഗ്യ മായെന്നും പോലീസ് വകുപ്പും അറിയിച്ചു. 2010 മുതലുള്ള അന്വേഷണം നായ മരിച്ചുകാണുമെന്ന നിഗമനത്തെ തുടർന്ന് 2015ൽ ഉപേക്ഷിച്ചെന്ന് സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.
Comments