മാലി: മാലിദ്വീപ് വിമാനത്താവളത്തിൽ എയർ ഇന്ത്യയ്‌ക്ക് വമ്പൻ സ്വീകരണം. ഇന്ത്യയ്‌ക്കും മാലിദ്വീപിനുമിടയിൽ 46 വർഷമായി തുടരുന്ന എയർ ഇന്ത്യ വിമാന സർവീസിന്റെ സ്മരണാർത്ഥമാണ് എയർപോർട്ട് അധികൃതർ സ്വീകരണം നൽകിയത്. ജലാഭിവാദ്യത്തോടെയായിരുന്നു സ്വീകരണം.
Air India's AI-267 was welcomed with a water cannon salute as it landed at Male airport today to commemorate 46 years of air service between India & Maldives: Air India
Air India operated its first flight from Trivandrum to Male in Feb 1976. pic.twitter.com/w7IolEEHII
— ANI (@ANI) February 21, 2022
ഇന്ന് എയർ ഇന്ത്യയുടെ എഐ-267 വിമാനം മാലിദ്വീപിലെ വെലാന എയർപോർട്ടിൽ പറന്നിറങ്ങിയപ്പോഴായിരുന്നു അധികൃതർ ജലാഭിവാദ്യം നൽകി വരവേറ്റത്.
1976 മുതലാണ് എയർ ഇന്ത്യയുടെ വിമാനങ്ങൾ മാലിദ്വീപിലേക്ക് സർവീസ് ആരംഭിച്ചത്. കേരളത്തിൽ നിന്നായിരുന്നു ആദ്യ വിമാന സർവീസെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 1976 ഫെബ്രുവരിയിലായിരുന്നു ആദ്യമായി എയർ ഇന്ത്യയുടെ വിമാനം മാലിദ്വീപിൽ പറന്നിറങ്ങിയത്.
ശേഷം മാലിദ്വീപിന്റെ ദേശീയ വിമാന കമ്പനിയായ മാലിദ്വീപ് എയർലൈൻസ് 2021 നവംബർ മുതൽ ഇന്ത്യയിൽ നിന്നും നോൺസ്റ്റോപ്പ് സർവീസ് ആരംഭിച്ചിരുന്നു. ഡൽഹി-മാലിദ്വീപ് ആണ് ആദ്യത്തെ നോൺസ്റ്റോപ്പ് സർവീസ്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് തവണയാണ് ഈ സർവീസുള്ളത്.















