ടെഹ്റാൻ: 18 വർഷമായി വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഇറാനിയൻ പൗരന് ഇരയുടെ കുടുംബം മാപ്പുനൽകിയതിന് പിന്നാലെ ഹൃദയാഘാതം വന്ന് മരിച്ചു. ഇറാനിലെ ബന്ദർ അബ്ബാസിലെ കോടതി ദയാഹർജി നൽകിയതിന് പിന്നാലെയാണ് സംഭവം. മാപ്പ് ലഭിച്ചതോട 55 കാരനായ പ്രതി അതീവ സന്തോഷവാനയിരുന്നു. എങ്കിലും വൈകാതെ തന്നെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞ 18 വർഷമായി ഇരയുടെ കുടുംബത്തോട് അപേക്ഷിച്ചിരുന്ന ഇയാൾക്ക് ഒടുവിലാണ് കുടുംബം മാപ്പ് നൽകിയത്. ഇരയുടെ മാതാപിതാക്കൾ മാപ്പുനൽകിയെന്ന് ഇയാളെ അറിയിച്ചതോടെ സന്തോഷവാനായ പ്രതി കുഴഞ്ഞുവീഴുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഇറാനിൽ കൊലപാതക കുറ്റത്തിന് വധശിക്ഷ ലഭിക്കുന്നവർക്ക് ഇരയുടെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ രക്ഷപ്പെടാനാകൂ. ഇത് സംഭവിച്ചതോടെയാണ് പ്രതി നെഞ്ചുപൊട്ടി മരിച്ചത്.















