തൊഴിലാളി സമരം: വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 50 ലക്ഷംകിലോ തേയില
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തൊഴിലാളി സമരം: വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 50 ലക്ഷംകിലോ തേയില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 11:49 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കൊച്ചിന്‍തുറമുഖ തൊഴിലാളി യൂണിയനില്‍(സിടിടിയു)ഉള്‍പ്പെട്ട തൊഴിലാളികള്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ വെയര്‍ഹൗസുകളില്‍ 50 ലക്ഷത്തോളം കിലോ തേയില കെട്ടിക്കിടക്കുന്നു.

ലേലത്തിനായി എത്തിച്ച തേയിലയും ലേലമുറപ്പിച്ച തേയിലയും ഉള്‍പ്പെടെയാണ് ഇവിടെ കെട്ടിക്കിടക്കുന്നത്.
തൊഴിലാളി സമരം കാരണം കയറ്റുമതി അനിശ്ചിതത്വത്തിലായി. ഇതോടെ തേയില വ്യാപാരികള്‍ ആശങ്കയിലാണ്. തേയില കയറ്റുമതി നടന്നില്ലെങ്കില്‍ വന്‍സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. കൊറോണകാരണം ഒരുഭാഗത്ത് പ്രതിസന്ധി നേരിടേണ്ടി വരുമ്പോഴാണ് കൂനിന്‍മേല്‍ കുരുവായി തൊഴില്‍സമരം തേയില വ്യാപാരികളെയും വ്യവസായികളെയും വലയ്‌ക്കുന്നത്. ചെറുകിട വ്യാപാരികള്‍ക്കാണ് ഏറെയും പ്രശ്‌നം നേരിടേണ്ടി വരുന്നത്.

തൊഴിലാളികളുമായി കൂലി സംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ കടുംപിടുത്തം തുടരുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. വില്ലിംഗ്ടണ്‍ മേഖലയില്‍ ഒരു ബാഗിന് 15.5 രൂപയാണ് ലോഡിംഗ് ചാര്‍ജ്ജായി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. 15 ശതമാനം വര്‍ധനയാണ് യൂണിയന്റെ ആവശ്യം.

യൂണിയനുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് ഒന്‍പത് ശതമാനം വരെ വര്‍ദ്ധിപ്പിച്ചു നല്‍കാമെന്ന് ചര്‍ച്ചയില്‍ യൂണിയന്‍ നേതൃത്വത്തോട് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. സമരംതുടരാനാണ് തീരുമാനം. സമരം തുടരുന്നപക്ഷം പ്രാദേശിക വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. വില്‍പനനടക്കാത്തതിനാല്‍ വെയര്‍ഹൗസുകള്‍ക്കു പുറമെ ചെറുകിട സംരഭകരുടെ സ്വകാര്യശേഖരങ്ങളിലും തേയില കെട്ടിക്കിടക്കുകയാണ്.

കൊച്ചി പോര്‍ട്ട് ട്രസ്റ്റ് കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Tags: KOCHIN
ShareTweetSendShare

More News from this section

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies