ഇന്ന് ട്യൂസ് ഡേ അല്ല, ടൂസ് ഡേ ആണ്. അതായത് രണ്ടിന്റെ ദിനം. എന്ത് ടൂസ് ഡേയോ? അതെന്താ സംഭവം? ഇന്നത്തെ തീയതി തന്നെയാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. 22-2-22 എന്ന് മുഴുവൻ ‘ടു'(2) വരുന്ന ടൂസ് ഡേ.
ഇനി ഇങ്ങനെയുള്ള ഒരു ഒരു ടൂസ് ഡേ വരാൻ രണ്ട് നൂറ്റാണ്ടുകൾ കാത്തിരിക്കണം(22-22-2222). അതായത് 2222ലെ ഇങ്ങനെയൊരു ദിനം വന്നുഭവിക്കുകയുള്ളൂ എന്ന് സാരം. ഒരു പതിറ്റാണ്ട് മുൻപ് മനുഷ്യൻ രണ്ട് വൺസ് ഡേ കണ്ടു, 11-1-11ഉം, 11-11-11ഉം.
പതിനൊന്ന് വർഷങ്ങൾ കഴിയുമ്പോൾ നമുക്ക് ത്രീസ് ഡേ ആഘോഷിക്കാൻ സാധിക്കും. അതായത് 3-3-33. വീണ്ടും ഒരു പതിനൊന്ന് വർഷം കഴിയുമ്പോൾ ഫോർസ് ഡേയും. എന്നാൽ ഒരു ടൂസ് ഡേ ആഘോഷിക്കാൻ ഇനി രണ്ട് നൂറ്റാണ്ടുകൾ കാത്തിരിക്കണം. ഏതായാലും ഈ ടൂസ് ഡേ ആഘോഷമാക്കിയിരിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ.
ഇന്നത്തെ തീയതി ഒരു പാലിൻഡ്രോം സംഖ്യയാണെന്നാണ് ഗണിത ശാസ്ത്രജ്ഞർ പറയുന്നത്. അതായത്, മൂൻപോട്ട് വായിച്ചാലും, പിന്നോട്ട് വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യ.















