അമരാവതി: ആന്ധ്രാപ്രദേശിൽ നടന്ന പാർട്ടി റിലിക്കിടെ തെലുങ്ക് താരം പവൻ കല്യാണിനെ വലിച്ച് താഴെയിട്ട് ആരാധകൻ. വാഹനത്തിന് മുകളിൽ നിന്നും ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് സംഭവം. പിന്നിലൂടെ എത്തിയ ആരാധകൻ പവൻ കല്യാണിനെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ താരം താഴെ വീഴുകയായിരുന്നു.
അപ്രതീക്ഷിതമായി ആരാധകൻ ഓടി വന്ന് കെട്ടിപ്പിടിച്ചപ്പോൾ താരം അടിതെറ്റി താഴെ വീണു. ഉടൻ തന്നെ എഴുന്നേറ്റ് ജനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ജനസേവ പാർട്ടി നേതാവായ പവൻ കല്യാൻ നരസപുരത്ത് നടന്ന റോഡ് ഷോയിൽ പങ്കെടുക്കവെയാണ് സംഭവം ഉണ്ടായത്. വീണതോടെ താരം കാറിന്റെ റൂഫ് തുറന്ന് എഴുന്നേറ്റ് നിന്നു.
നിലവിൽ അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് പതിപ്പാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രമായാണ് പവൻ കല്യാൺ എത്തുന്നത്. ഭീംല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിത്യ മേനോനും സംയുക്ത മേനോനുമാണ് നായികമാർ.
Comments