ലളിതയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുകയാണ് സിനിമാലോകം. വെള്ളിത്തിരയിൽ നിന്നും നടനവിസ്മയം വിടപറയുമ്പോൾ അനുശോചന പ്രവാഹമാണ് ഒഴുകുന്നത്. ഒരുത്തിയിലൂടെ ഏറ്റവും ഒടുവിൽ അഭിനയം കാഴ്ചവെച്ച കെപിഎസി ലളിതയുടെ നിര്യാണത്തിൽ പ്രതികരിക്കുകയാണ് നടി നവ്യനായർ.
എന്റെ ലളിതാന്റീ… എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty .. love u so much . എന്ന് നവ്യ പ്രതികരിച്ചു. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം നവ്യനായർ നായികയായി എത്തുന്ന ‘ഒരുത്തിയിലാണ്’ കെപിഎസി ലളിത ഒടുവിൽ അഭിനയിച്ചത്.
ഒരുത്തിയിലും എന്റെ അമ്മ, ജീവിതത്തിലും അങ്ങനെത്തന്നെ.. സ്‌നേഹിതയായിരുന്നു, അമ്മയായിരുന്നു.. ഇഷ്ടപ്പെട്ടവരെ ഭഗവാനിങ്ങനെ വിളിക്കുമ്പോൾ നിശബ്ദയായി പോകുന്നു. മരണം വരെ അഭിനയിക്കണം, വീട്ടിലിരിക്കേണ്ടി വരരുത്, അതായിരുന്നു ആഗ്രഹം.. അതങ്ങനെ തന്നെ നടന്നുവെന്നും നവ്യ നായർ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.















