നക്സൽവിരുദ്ധ പോരാട്ടം മാതൃക; 2029 ഡിസംബർ 31-നകം ഇന്ത്യ ലഹരിമുക്തമാകും; നിർണ്ണായക പ്രഖ്യാപനവുമായി അമിത് ഷാ
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News India

നക്സൽവിരുദ്ധ പോരാട്ടം മാതൃക; 2029 ഡിസംബർ 31-നകം ഇന്ത്യ ലഹരിമുക്തമാകും; നിർണ്ണായക പ്രഖ്യാപനവുമായി അമിത് ഷാ

ലഹരിമാഫിയയെ വേരോടെ പിഴുതെറിയാൻ കേന്ദ്ര–സംസ്ഥാന ഏജൻസികൾ ഒന്നിക്കണം; രാജ്യവ്യാപകമായി ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിലഹരിമാഫിയയെ വേരോടെ പിഴുതെറിയാൻ കേന്ദ്ര–സംസ്ഥാന ഏജൻസികൾ ഒന്നിക്കണം; രാജ്യവ്യാപകമായി ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2026, 10:31 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2029 ഡിസംബർ 31-നകം ഇന്ത്യയെ പൂർണമായും ലഹരിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരിമാഫിയയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് സേനകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ വികസനത്തെയും യുവതലമുറയുടെ ഭാവിയെയും ഒരുപോലെ ബാധിക്കുന്ന ഗുരുതര വെല്ലുവിളിയാണ് ലഹരിയെന്നും ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കും വലിയ ബാധ്യതയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നക്സൽ വിരുദ്ധ പോരാട്ടത്തിനറെ മാതൃകയിൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 21-ന് ന്യൂഡൽഹിയിലെ ദേശീയ പൊലീസ് സ്മാരകത്തിൽ നടന്ന പൊലീസ് അനുസ്മരണ ദിനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

അടുത്ത മൂന്ന് വർഷക്കാലം ലഹരിക്കെതിരെ പോരാട്ടം നടത്താനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ലഹരിക്കടത്ത് തടയുന്നതിനൊപ്പം ലഹരിവിൽപ്പനയ്‌ക്ക് പിന്നിലുള്ള ശൃംഖലകളെ തകർക്കുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പ്രാധാന്യം നൽകുമെന്ന് ഷാ വ്യക്തമാക്കി.

ലഹരിക്കെതിരെ രാജ്യമൊന്നിച്ച്; നാലു മേഖലകളിൽ ഊന്നൽ
2026 മുതൽ 2029 വരെയുള്ള കാലയളവിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ലക്ഷ്യങ്ങളും സമയക്രമവും നിശ്ചയിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യവിവര ശേഖരണവും പരിശോധനകളും ശക്തമാക്കുക, ലഹരിയുണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെയും സിന്തറ്റിക് ലഹരിവസ്തുക്കളുടെയും നിയന്ത്രണം ഉറപ്പാക്കുക, ലഹരിയുടെ ഉപയോഗം കുറയ്‌ക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും പ്രാധാന്യം നൽകുക, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനവും പ്രവർത്തനശേഷിയും വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന മേഖലകൾ.

വിദ്യാർഥികളിലും യുവാക്കളിലും ലഹരിവിരുദ്ധ ബോധവത്കരണം വ്യാപിപ്പിക്കുന്നതിനും ചികിത്സാ–പുനരധിവാസ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പദ്ധതിയിൽ ഊന്നൽ നൽകുന്നുണ്ട്. നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി), നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്), മൈ ഭാരത് തുടങ്ങിയ സംവിധാനങ്ങളിലൂടെ ലഹരിവിരുദ്ധ പ്രവർത്തകരെ സജ്ജമാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.

 തിരഞ്ഞെടുപ്പ് സുരക്ഷയിലും പൊലീസിന്റെ പങ്ക്
പശ്ചിമ ബംഗാളിലെ ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പരാമർശിച്ച ഷാ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ഒരാൾ പോലും കൊല്ലപ്പെടാത്ത ആദ്യ തിരഞ്ഞെടുപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അക്രമങ്ങൾ നിയന്ത്രിക്കുന്നതിലും കേന്ദ്രസേനകളും സംസ്ഥാന പൊലീസും നിർണായക പങ്കുവഹിച്ചെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്‌ക്കായി ജീവൻ ബലിയർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരെയും അദ്ദേഹം അനുസ്മരിച്ചു. 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച ദേശീയ പൊലീസ് സ്മാരകം സുരക്ഷാസേനാംഗങ്ങളുടെ ത്യാഗങ്ങൾ ഓർമിപ്പിക്കുന്ന ഇടമാണെന്നും ഷാ പറഞ്ഞു.

Tags: Amit Shah drug-free IndiaDecember 31 2029 deadlineDrug Free India 2029India anti-drug campaign
Share
Tweet
SendShare

More News from this section

13 വയസ്സുള്ള ഇരട്ടസഹോദരന്മാരുടെ കൊലപാതകം; അമ്മയും കാമുകനും മൂത്ത മകനും കസ്റ്റഡിയിൽ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ; രണ്ടോ മൂന്നോ ദിവസം മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദ്യം

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

Latest News

‘വിജയദശമി ആഘോഷിക്കുമ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്; എന്തായാലും വിയറ്റ്നാം, പട്ടായ ട്രിപ്പ്‌ ഒക്കെ കഴിഞ്ഞു വരട്ടെ’: ജിതിൻ കെ. ജേക്കബ്

നക്സൽവിരുദ്ധ പോരാട്ടം മാതൃക; 2029 ഡിസംബർ 31-നകം ഇന്ത്യ ലഹരിമുക്തമാകും; നിർണ്ണായക പ്രഖ്യാപനവുമായി അമിത് ഷാ

സുഡാൻ മാർക്കറ്റിൽ ഡ്രോൺ ആക്രമണം; ഇന്ധന ഡിപ്പോയ്‌ക്ക് തീപിടിച്ചു; മരണം 153 ആയി, തീ ആളിപ്പടർന്നു

കള്ളനെ പേടിച്ച് അലമാരയ്‌ക്ക് മുകളിൽ ഒളിപ്പിച്ചു; വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു

ഇന്ത്യ ‘റിഫൈനിംഗ് സൂപ്പർപവർ’; വെനസ്വേലൻ എണ്ണയിൽ റിലയൻസുമായി ചർച്ചയ്‌ക്ക് അമേരിക്ക, പ്രശംസിച്ച് മാർക്കോ റൂബിയോ

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ, സംസ്ഥാനമാകെ വിദ്യാരംഭച്ചടങ്ങുകൾ

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies