കോഴിക്കോട്: മുന്‍ ഡിജിപി ആര്‍.ശ്രീലേഖ കേരള പൊലീസിലെ കഴിവുള്ള ഓഫിസറായി ഒരിക്കലും വിലയിരുത്തപ്പെട്ടിട്ടില്ല. കേരളത്തിലെ വനിത ഐപിഎസ് ഓഫിസര്‍ യതൊരു മുന്‍പരിചയവുമില്ലാതെയാണ് കോഴിക്കോട് കമ്മിഷണറായി വന്നത്.
ഞങ്ങളൊക്കെ അവരുടെ കീഴില്‍ ജോലി ചെയ്തു. അവര്‍ നിഷ്‌കളങ്കയായിരുന്നു. അവരെ എന്ത് കുരങ്ങ് കളിപ്പിക്കാനും പറ്റുമായിരുന്നുവെന്നും സിഎം പ്രദീപ് കുമാര്‍ പറഞ്ഞു. കോഴിക്കോട് ഏതെങ്കിലും ഉദ്യോഗസ്ഥന്മാരെ കുറിച്ച് അവരെന്തെങ്കിലും പരാതി പറഞ്ഞതായി അറിവില്ലെന്നും പ്രദീപ് കുമാര്‍ വ്യക്തമാക്കി.
പൊലീസില്‍ നിന്നും മോശം പെരുമാറ്റമുണ്ടായതായി ആര്‍. ശ്രീലേഖ തന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തോട് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ എസ്പി. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
“ശ്രീമതി ശ്രീലേഖയെവ്യക്തിപരമായി എനിക്ക് നല്ല പരിചയമില്ല . കേരള പൊലീസില്‍ കഴിവുള്ള ഓഫീസറായി ഒരിക്കലും വിലയിരുത്തപ്പെട്ടിട്ടില്ല എന്നു എനിക്കറിയാം . മുഖ്യമന്ത്രി പറഞ്ഞത് തികച്ചും ശരിയാണ് . ഡിജിപി ആവാന്‍ അവര്‍ മോഹിച്ചിട്ടുണ്ടാവാം . എന്തെങ്കിലും കാരണത്താല്‍ അവര്‍ ആയിരുന്നെങ്കില്‍ തരം താണ, പബ്ലിസിറ്റി കു വേണ്ടി , പരിഹാസ്യമായ കാര്യങ്ങള്‍ അവര്‍ ചെയ്‌തേനെ .
കിരണ്‍ ബേഡി എന്ന ആദ്യത്തെ വനിതാ IPS ഓഫീസര്‍ പുരുഷാധിപത്യമുള്ള വടക്കെ ഇന്ത്യയിയില്‍ ആയിരുന്നു ജോലീ ചെയ്തതു . പക്ഷേ അവര്‍ ഇത്തരം പരാതികളൊന്നും പറഞ്ഞതായി കേട്ടിട്ടില്ല .
കേരളത്തിലെ ആദ്യത്തെ വനിതാ IPS ഓഫീസര്‍ യാതൊരു experience ഉം ഇല്ലാതെ കോഴിക്കോട് കമ്മീഷണറായി വന്നു . ഞങ്ങളൊക്കെ അവരുടെ കിഴെ ജോലീ ചെയ്തു . അവരെ എന്ത് കുരങ് കളിപ്പിക്കാനും പറ്റുമായിരുന്നു . അവര്‍ innocent ആയിരുന്നു . അവരെ protect ചെയ്യാനേ നമ്മളൊക്കെ ശ്രമിച്ചിട്ടുള്ളു . കോഴിക്കോട് ഏതെങ്കിലും ഉദ്യോഗസ്ഥന്മാരെ കുറിച്ച് അവരെന്തെങ്കിലും പരാതി പറഞ്ഞതായി അറിവില്ല .
ഒരു IPS offiser പുരുഷ മേധാവിത്തരം എന്നോക്കെ പറയുന്നത് അസംബന്ധമാണെന്നേ എനിക്കു പറയാനുള്ളു .
പിന്നെ, ലൈംഗിക അതിക്രമങ്ങള്‍ എന്നൊക്കെ ഇക്കാലത്തു പറയുന്നത് അല്പത്തം എന്ന് മാത്രമെ ഞാന്‍ ഇപ്പോള്‍ പറയുന്നുള്ളു’















