മലപ്പുറം ; ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചതില്‍ മനംനൊന്ത് ലോറിയോടിച്ച ഡ്രൈവര്‍ തൂങ്ങിമരിച്ചു. മലപ്പുറം ജില്ലയില്‍ വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറിഡ്രൈവര്‍ മുതിയേരി ബിജു(28)വിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.
നാലുമാസം മുമ്പാണ് ബിജു പാംസ് ഫര്‍ണിച്ചര്‍ ഷോപ്പിന്റെ ഫര്‍ണിച്ചറുമായി പുനലൂരിലേക്ക് പോകവേ ലോറിയിടിച്ചു കാല്നടയാത്രക്കാരന് മരിച്ചത്. റോഡു മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു അപകടം.
അപകടമുണ്ടായ ഉടനെ ഗുരുതരമായി പരിക്കേറ്റയാളെ അതേ ലോറിയില്‍ തന്നെ ബിജുവാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് . എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് തന്നെ ബിജുവിന്റെ മടിയില്‍ക്കിടന്ന് കാല്നടയാത്രക്കാരന് മരിച്ചു . അന്നു മുതൽ മാനസികവിഷമം കാരണം ബിജുവിന് വിഷാദരോഗം ബാധിച്ചിരുന്നു.
Comments