ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അയോദ്ധ്യ രാമക്ഷേത്ര ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം തൊഴിലാളികളുമായി സംവദിച്ചു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും രാമക്ഷേത്രം സന്ദർശിച്ചിരുന്നു. അതേസമയം ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. അഞ്ചാം ഘട്ട വോട്ടെടുപ്പാണ് ഇനി നടക്കാനുള്ളത്. ഏഴ് ഘട്ടമായാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അയോദ്ധ്യ, റായ്ബറേലി, അമേഠി എന്നി ജില്ലകൾ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിലാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിൽ ഉൾപ്പെടുന്നത്. ഗോരഖ്പൂർ അർബൻ സീറ്റിൽ നിന്നാണ് യോഗി ആദിത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മാർച്ച് 10ന് ഫലപ്രഖ്യാപനം ഉണ്ടാകും.
Comments