വോട്ട് കുറഞ്ഞതിന്റെ പേരിൽ കുടിവെളളം മുടക്കി മമത; കുൽത്തിയിലേക്കുള്ള ജലവിതരണം കുറച്ച് തൃണമൂൽ; പ്രതിഷേധവുമായി നാട്ടുകാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ട് കുറഞ്ഞതിന്റെ പേരിൽ കുടിവെളളം മുടക്കി മമത; കുൽത്തിയിലേക്കുള്ള ജലവിതരണം കുറച്ച് തൃണമൂൽ; പ്രതിഷേധവുമായി നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 06:01 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിന്റെ പേരിൽ പ്രദേശവാസികൾക്കുളള ജലവിതരണം വെട്ടിക്കുറച്ച് തൃണമൂൽ കോൺഗ്രസ്. സംഭവത്തിൽ പ്രതിഷേധവുമായി അസൻസോളിലെ കുൽത്തി ഗ്രാമനിവാസികൾ രംഗത്തെത്തി. കുൽത്തിയിൽ തൃണമൂൽ കോൺഗ്രസിന്റെ വോട്ടുകൾ കുറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് ഫലപ്രഖ്യാപനത്തിന് ശേഷം ജലവിതരണം വെട്ടിക്കുറച്ചതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അസൻസോളിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളവുമായി ധാരാളം ടാങ്കറുകൾ എത്തിയിരിന്നു. പൈപ്പിലൂടെയുള്ള ജലവിതരണം ദിവസവും അര മണിക്കൂറോളം ലഭിച്ചിരുന്നുവെന്നും എന്നാൽ പ്രദേശത്തെ വോട്ടുകൾ കുറഞ്ഞതോടു കൂടി ജലവിതരണം വിച്ഛേദിക്കാനുള്ള ശ്രമങ്ങളാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നതെന്നും ഗ്രാമവാസികൾ പറഞ്ഞു. പൈപ്പ് ലൈനിലൂടെയുള്ള ജലവിതരണം ഇപ്പോൾ വെറും 10 മിനിട്ട് മാത്രമാണ് ലഭിക്കുന്നതെന്നും ടാങ്കറുകളിൽ വെള്ളം കൊണ്ടുവരുന്നത് കുറഞ്ഞുവെന്നും നാട്ടുകാർ പറയുന്നു.

സംഭവത്തിൽ ബിജെപി എംഎൽഎ അജയ് കുമാർ പോഡറും നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി. പ്രദേശത്ത് ജലദൗർലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും ശുദ്ധജലം ലഭിക്കാതെ നാട്ടുകാർ വലയുകയാണെന്നും അജയ് കുമാർ പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ റോഡ് ഉപരോധിക്കുമെന്നും നിരവധി ടാങ്കറുകൾ വന്നിരുന്ന പ്രദേശത്ത് എന്തുകൊണ്ട് ഒരു ടാങ്കർ മാത്രമായി ചുരുങ്ങിയെന്നതിന് തൃണമൂൽ കോൺഗ്രസ് ഉത്തരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസവും തൃണമൂൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഹീന പ്രവൃത്തികൾ നടന്നിരുന്നു. വോട്ട് നൽകാത്തതിന്റെ പേരിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൊൽക്കത്തയിലെ ഒരു വീട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി പരാതി ഉയർന്നിരുന്നു. അസൻസോൾ പാർലമെന്റ് മണ്ഡലത്തിലാണ് കുൽത്തി. ഖനനവ്യവസായം ഏറെ നടക്കുന്ന പ്രദേശങ്ങളാണ് അസൻസോളിൽ ഉളളത്. ഏറെ ഫാക്ടറികൾ ഉളള പ്രദേശം കൂടിയാണ് കുൽത്തി. കടുത്ത ജലക്ഷാമമാണ് ഇവിടെ നേരിടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

Tags: mamathaTMCFEATURED2
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies