പാറ്റ്ന: ബീഹാറിൽ സുരക്ഷാ സേനയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഭീകരർ നടത്തിയ ഐഇഡി ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ബീഹാറിലെ ഗയാ ജില്ലയിലാണ് സംഭവം.
ചക്രബന്ദ വനമേഖലയിൽ ആയിരുന്നു സ്ഫോടനം ഉണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെ ഭീകരർ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. സിആർപിഎഫ് കോബ്ര യൂണിറ്റ് അസിസ്റ്റന്റ് കമാൻഡന്റ് വിഭോക് കുമാർ സിംഗ്, കോൺസ്റ്റബിൾ സുരേന്ദ്ര സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വിഭോക് കുമാർ സിംഗിന്റെ ഇരു കാലുകൾക്കുമാണ് സ്ഫോടനത്തിൽ പരിക്കേറ്റത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ആക്രമണം നടത്തിയ ഭീകരർക്കായി പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തുകയാണ്.
Comments