ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ പശുക്കുട്ടിയുടെ ജഡം ക്ഷേത്രത്തിന് മുൻപിൽ ഉപേക്ഷിച്ച നിലയിൽ. മജ്രയിലെ മാ പൂർണഗിരി ക്ഷേത്ര പരിസരത്താണ് സംഭവം. മതമൗലികവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പശുക്കുട്ടിയുടെ ജഡം കണ്ടത്. ക്ഷേത്രത്തിന് പുറത്തെ ഗാർബേജിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു. ക്ഷേത്രം അധികൃതരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പ്രദേശത്ത് പരിശോധന നടത്തി.
മതമൗലികവാദികളാണ് സംഭവത്തിന് പിന്നിൽ എന്ന് വിശ്വഹിന്ദു പരിഷത്, ബജ്റംഗദൾ
പ്രവർത്തകർ പറഞ്ഞു. പ്രദേശത്ത് വർഗ്ഗീയ കലാപം ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായാണ് പശുക്കുട്ടിയുടെ ജഡം ക്ഷേത്രത്തിന് മുൻപിൽ ഉപേക്ഷിച്ചതെന്നും പ്രവർത്തകർ പറഞ്ഞു. തുടർന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുനിസിപ്പൽ കോർപ്പറേഷൻ മേയർക്ക് പരാതി നൽകി.
Comments