ന്യൂഡൽഹി: കൊറോണ കണക്കിൽ ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,273 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മൂന്നാം തരംഗം ശക്തി പ്രാപിച്ചതിന് ശേഷം ഇതാദ്യമായാണ് പതിനായിരത്തിനടുത്ത് മാത്രം കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ഇരട്ടിയോളം രോഗമുക്തരുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
20,439 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 243 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5,13,724 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിൽ 1,11,472 സജീവ രോഗികൾ മാത്രമാണ് രാജ്യത്തുള്ളത്. ആകെ 4.22 കോടിയാളുകൾ രോഗമുക്തി നേടി.
പ്രതിദിന ടെസ്റ്റ് പോസിറ്റിവ് നിരക്കും കുറഞ്ഞിട്ടുണ്ട്. 1.00 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്. കൊറോണയെ പ്രതിരോധിക്കുന്നതിന്റെ സുപ്രധാന മാർഗങ്ങളിലൊന്നായ വാക്സിനേഷനും രാജ്യത്ത് പുരോഗമിക്കുകയാണ്. 177.44 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.
Comments