ഇന്ത്യക്കാരെ പോറൽ പോലുമേൽക്കാതെ പുഷ്പം പോലെ നാട്ടിലെത്തിച്ച് മോദിയുടെ നയതന്ത്ര മികവ്; ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തല ഉയർത്തി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്കാരെ പോറൽ പോലുമേൽക്കാതെ പുഷ്പം പോലെ നാട്ടിലെത്തിച്ച് മോദിയുടെ നയതന്ത്ര മികവ്; ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തല ഉയർത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 11:20 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു തുടങ്ങിയ കേന്ദ്രസർക്കാരിന് അഭിനന്ദന പ്രവാഹം. ലോകത്ത് എവിടെയാണെങ്കിലും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കരുത്തുളള ഒരു സർക്കാർ ഭാരതം ഭരിക്കുന്നുവെന്ന സന്ദേശവും ആത്മവിശ്വാസവുമാണ് ഇത് നൽകുന്നത്. യുഎസ് പൗരൻമാർ പോലും യുക്രെയ്‌നിൽ നിന്ന് രക്ഷപെടാൻ സ്വകാര്യ വോളന്റിയർ ഗ്രൂപ്പുകളെ ആശ്രയിക്കുന്ന സ്ഥാനത്താണ് നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും ഈ നയതന്ത്ര വിജയത്തിന് തിളക്കമേറുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും നയതന്ത്ര ബന്ധങ്ങളുടെയും നിലപാടുകളുടെയും വിജയമായിട്ടാണ് ഈ ദൗത്യത്തെ ലോക രാജ്യങ്ങൾ നോക്കിക്കാണുന്നത്. ഒരു വശത്ത് റഷ്യ ആയതുകൊണ്ടു തന്നെ യുദ്ധം ആരംഭിച്ച ശേഷമുളള ഒഴിപ്പിക്കൽ അസാദ്ധ്യമെന്ന നിലപാടിലായിരുന്നു യുഎസും യുകെയും ഉൾപ്പെടെയുളള രാജ്യങ്ങൾ. അവിടെ നിന്നാണ് യുദ്ധഭൂമിയിൽ നിന്നും ഒരു പോറൽ പോലുമേൽക്കാതെ മോദി സർക്കാർ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരിക്കുന്നത്. യുക്രെയ്‌നിൽ തുടരുന്ന ഇന്ത്യൻ പൗരൻമാർക്ക് ഒന്നാകെ ആത്മവിശ്വാസം നൽകുന്നതായിരുന്നു ഈ നീക്കങ്ങൾ.

യുക്രെയ്‌നിൽ യുദ്ധം തുടങ്ങിയ ശേഷം ഒഴിപ്പിക്കൽ സാദ്ധ്യമല്ലെന്നും പൗരൻമാർ നേരത്തെ രാജ്യം വിടണമെന്നും യുഎസ് ഉൾപ്പെടെ നേരത്തെ അറിയിപ്പ് നൽകിയിരുന്നു. യുദ്ധം ആരംഭിച്ച ശേഷം സ്വകാര്യ വോളന്റിയർ ഗ്രൂപ്പുകളാണ് യുക്രെയ്‌നിൽ കുടുങ്ങിയ യുഎസ് പൗരൻമാരെ ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്.

അഫ്ഗാനിൽ താലിബാൻ അധിനിവേശ സമയത്ത് നടത്തിയ ഒഴിപ്പിക്കലിനെക്കാൾ വെല്ലുവിളി നിറഞ്ഞതായിരുന്നു ഓപ്പറേഷൻ ഗംഗ എന്ന് പേരിട്ടിരിക്കുന്ന യുക്രെയ്ൻ ദൗത്യം. ഓപ്പറേഷൻ ദേവിശക്തി എന്നായിരുന്നു അഫ്ഗാനിലെ ഒഴിപ്പിക്കലിന് ഇന്ത്യ നൽകിയ പേര്. യുക്രെയ്‌നിൽ മിസൈൽ ആക്രമണവും ഷെല്ലിംഗും രൂക്ഷമായതോടെ നേരിട്ടുളള ഒഴിപ്പിക്കലിന് തടസം നേരിട്ടതായിരുന്നു ദൗത്യത്തിലെ പ്രധാന വെല്ലുവിളി. എന്നാൽ യുക്രെയ്ൻ അതിർത്തിയുമായി ചേർന്ന് കിടക്കുന്ന രാജ്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ദ്രുതഗതിയിൽ ഇതിന് പരിഹാരം ഒരുക്കി. ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളാണ് ഇതിന് തിരഞ്ഞെടുത്തത്.

 

പോളണ്ടിന്റെ ഉൾപ്പെടെ അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിട്ട പ്രശ്‌നങ്ങളും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് നയതന്ത്ര ഇടപെടലിലൂടെ ഇന്ത്യ പരിഹരിച്ചു. ഇന്ത്യൻ പൗരൻമാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിനെക്കുറിച്ച് ഒരേ സമയം റഷ്യയുമായും യുക്രെയ്‌നുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾ നടത്തി. യുദ്ധമുഖത്താണെങ്കിലും ഇന്ത്യക്കാരുടെ സുരക്ഷയിൽ ഇരുരാജ്യങ്ങളും അടിയന്തര സഹായങ്ങൾ ഉറപ്പു നൽകി.

ചെറുതും വലുതുമായ വിദേശരാജ്യങ്ങളുമായി ഇന്ത്യയുടെ താൽപര്യം പൂർണമായി സംരക്ഷിച്ച് നയതന്ത്ര ബന്ധം ഉറപ്പിക്കുന്ന മോദി സർക്കാരിന്റെ നിലപാടുകൾ നേരത്തെ തന്നെ അന്താരാഷ്‌ട്രതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇച്ഛാശക്തിയുളള ഭരണാധികാരിയുടെ വിജയമായി അന്താരാഷ്‌ട്രമാദ്ധ്യമങ്ങളും ഇത്തരം ഇടപെടലുകളിൽ ഇന്ത്യയെ പ്രകീർത്തിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഓപ്പറേഷൻ ഗംഗയും. യുക്രെയ്‌നിൽ നിന്നുളളവരെയും വഹിച്ച് സുരക്ഷിതമായി ഇന്ത്യയിലെത്തുന്ന ഓരോ വിമാനങ്ങളും നരേന്ദ്രമോദി സർക്കാരിന്റെ തലപ്പാവിലെ ഓരോ പൊൻതൂവലുകളായി മാറുകയാണ്.

Tags: Narendra ModiOPERATION GANGAUkraine Evacuation
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies