'റഷ്യൻ ജനതയെ പിന്തുണയ്ക്കണം, ക്രിപ്‌റ്റോ കറൻസി സംഭാവന ചെയ്യണം'; ജെ.പി നദ്ദയുടെ അക്കൗണ്ടിൽ ഹാക്കറുടെ ട്വീറ്റ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘റഷ്യൻ ജനതയെ പിന്തുണയ്‌ക്കണം, ക്രിപ്‌റ്റോ കറൻസി സംഭാവന ചെയ്യണം’; ജെ.പി നദ്ദയുടെ അക്കൗണ്ടിൽ ഹാക്കറുടെ ട്വീറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 11:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അക്കൗണ്ടിൽ നിന്നും റഷ്യൻ ജനതയെ പിന്തുണയ്‌ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റും പ്രത്യക്ഷപ്പെട്ടു. ക്രിപ്‌റ്റോ കറൻസികൾ സംഭാവനയായി സ്വീകരിക്കുമെന്നും ട്വീറ്റിൽ പരാമർശിച്ചിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ട്വീറ്റ് അക്കൗണ്ടിൽ നിന്നും നീക്കം ചെയ്ത് അക്കൗണ്ട് പുനഃസ്ഥാപിച്ചു.

”റഷ്യയിലെ ജനങ്ങളോടൊപ്പം നിൽക്കണം. ബിറ്റ്‌കോയിൻ, എതേറിയം എന്നീ ക്രിപ്‌റ്റോകറൻസികൾ സംഭാവനകളായി സ്വീകരിക്കും’ ഇതായിരുന്നു ട്വീറ്റിൽ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ഹിന്ദിയിൽ തർജമ ചെയ്ത ട്വീറ്റും ഉണ്ടായിരുന്നു.

ശേഷം മറ്റൊരു ട്വീറ്റും പ്രത്യക്ഷപ്പെട്ടു. ‘ക്ഷമിക്കണം, എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. റഷ്യയ്‌ക്ക് സംഭാവന ചെയ്യാൻ ഞാനിവിടെയുണ്ട്. കാരണം അവർക്കിപ്പോൾ സഹായം അത്യാവശ്യമാണ്.’ ഇതായിരുന്നു രണ്ടാമത്തെ ട്വീറ്റ്.

യുക്രെയ്‌നിൽ റഷ്യയുടെ ആക്രമണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹാക്കിങ് സംഭവിച്ചിട്ടുള്ളത്. ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ അക്കൗണ്ടുകളിൽ നിന്ന് എല്ലാ ട്വീറ്റുകളും നീക്കം ചെയ്തു. പിന്നാലെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു.

Tags: BJP president JP Nadda
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies