റഷ്യ-യുക്രെയ്ൻ യുദ്ധം ദാവീദും ഗോലിയാത്തും തമ്മിൽ: ആരാണ് ദാവീദ്? ആരാണ് ഗോലിയാത്ത്? ആ കഥ കേൾക്കേണ്ടെ?
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റഷ്യ-യുക്രെയ്ൻ യുദ്ധം ദാവീദും ഗോലിയാത്തും തമ്മിൽ: ആരാണ് ദാവീദ്? ആരാണ് ഗോലിയാത്ത്? ആ കഥ കേൾക്കേണ്ടെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 04:49 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുമ്പിരിക്കൊളളുമ്പോള്‍ ഒരു കഥ പ്രചരിക്കുകയാണ്. യുദ്ധം ദാവീദും ഗോലിയാത്തും തമ്മിലാണെന്ന്. ആരാണ് ദാവീദ്? ആരാണ് ഗോലിയാത്ത്? റഷ്യ-യുക്രെയ്ന്‍ രംഗത്ത് ദാവീദും ഗോലിയാത്തും എങ്ങനെ പ്രസക്തമാകുന്നു. കേട്ടുകൊളളുക.

പുരാതന യഹൂദ രാജ്യത്തിലെ കരുത്തനും പ്രശസ്തനുമായ ഭരണാധികാരിയായിരുന്നു ദാവീദ്.കേവലം ഭരണാധികാരിക്ക് അപ്പുറം കവി, ഗായകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു അദ്ദേഹം. ബൈബിളുമായി ബന്ധപ്പെട്ട ഈ കഥയ്‌ക്ക് ഇസ്രയേലും ഫലസ്തീനുമായി അടുത്ത ബന്ധമുണ്ട്.

ദാവീദിനെ നന്‍മയുടെ പ്രതിരൂപമായും ഗോലിയാത്തിനെ തിന്‍മയുടെ പ്രതിരൂപമായുമാണ് യഹൂദന്‍മാര്‍ വിലയിരുത്തുന്നത്.ഇസ്രയേല്‍ ശൗല്‍രാജാവ് ഭരിക്കുന്ന കാലം. ഇസ്രയേലിലെ കേവലമൊരു യുവാവായ ദാവീദ് പരാജയപ്പെടുത്തിയ ഭീമാകാരനായ ഫലസ്തീന്‍ യോദ്ധാവാണ് ഗോലിയാത്ത്. സാത്താനുമേല്‍ യേശുനേടിയ വിജയത്തിനു സമാനമായി തിന്മയ്‌ക്കുമേല്‍ നന്‍മയുടെ വിജയമായി വ്യാഖ്യാനിക്കപ്പെടുന്നതാണ് ഗോലിയാത്തിനുമേല്‍ ദാവീദ് നേടിയ വിജയം. അതായത് ഇസ്രയേല്‍ പലസ്തിനുമേല്‍ നേടിയ വിജയം.
അതിബലവാനും ഭീമാകാരനുമായ ഫലസ്തീന്‍ നേതാവ് ഗോലിയാത്ത് ഇലാഹ് താഴ്‌വരയില്‍ എത്തി ഇസ്രയേലിനെ വെല്ലുവിളിക്കുക പതിവായിരുന്നു. ദിവസം രണ്ടുതവണ 40 ദിവസം ഇങ്ങനെ ഇസ്രയേല്‍ ജനതയെ യുദ്ധത്തിനായി വെല്ലുവിളിച്ചു.


ഇസ്രയേല്‍ രാജാവായിരുന്ന ശൗലിന് ഭീമാകാരനായ ഗോലിയാത്തിനെ നേരിടാന്‍ വേണ്ട ധൈര്യം ഇല്ലായിരുന്നു. അതുകൊണ്ട് ആ വെല്ലുവിളി നേരിടാന്‍ ശൗല്‍രാജാവും ഇസ്രയേല്‍ ജനതയും ഭയന്നു. ആകസ്മികമായി ഒരിക്കല്‍ ദാവീദ് ഗോലിയാത്ത് ഇസ്രയേലികളെ യുദ്ധത്തിനു വെല്ലുവിളിക്കുന്നതു കണ്ടു. ഒരു ദിവസം യിശ്ശായിയുടെ ഇളയമകനായ ദാവീദിനെ വിവരങ്ങളറിയാനായി പിതാവ് യുദ്ധക്കളത്തിലേക്ക് അയച്ചു. ആ സമയത്ത് ദാവീദ് ഒരു കൊച്ചു കുട്ടി മാത്രമായിരുന്നു. ഗൊല്യാത്ത് എന്നും വെല്ലുവിളിക്കുന്നതായി കേട്ടപ്പോള്‍ ദാവീദിന് ഇസ്രായേലിലെ ഓര്‍ത്ത് ഭയം ജനിച്ചു. ഗോലിയാത്തിനെ പരാജയപ്പെടുത്തുന്നവര്‍ക്ക് ശൗല്‍രാജാവ് സമ്മാനം പ്രഖ്യാപിച്ചിരുന്ന സമയത്തായിരുന്നു. ഈ വിവരവും അറിഞ്ഞ ദാവീദ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായി ശൗല്‍രാജാവിനെ സമീപിച്ചു.

എന്നാല്‍ ദാവീദിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ ശൗല്‍രാജാവ് ആദ്യം തയ്യാറായില്ല. പിന്നീട് മനസ്സില്ലാമനസ്സോടെ രാജാവ് ദാവീദിന്റെ തീരുമാനം അംഗീകരിക്കുകയും തന്റെ പോര്‍ച്ചട്ട ദാവീദിന് നല്‍കാന്‍ തയ്യാറാവുകയും ചെയ്തു. പക്ഷെ ദാവിദ് ഇത് നിരസിച്ചു.

പടച്ചട്ടയ്‌ക്കു പകരം ശൗലിന്റെ ഊന്നുവടിയും കവണയും അഞ്ചുകല്ലുകളും മാത്രം കയ്യില്‍ കരുതുകയം ഗോലിയാത്തിനെ നേരിടാന്‍ ഇറങ്ങുകയും ചെയ്തു. ഗോലിയാത്ത് പടച്ചട്ടയും കുന്തവും ഉപയോഗിച്ച് ദാവീദിനെ നേരിട്ടപ്പോള്‍ ദാവീദ് തന്റെ ഊന്നുവടിയും കവണയും ഉപയോഗിച്ച് ശക്തമായി ഏറ്റുമുട്ടി.

ദാവീദ് കവണയില്‍ കല്ലുചേര്‍ത്ത് ഗോലിയാത്തിന്റെ നെറ്റിയില്‍ മര്‍മ്മംനോക്കി അയച്ചു. ഗോലിയാത്ത് ആ ഒറ്റകവണ പ്രയോഗത്തില്‍ നിലംപൊത്തി. ഉടന്‍ ദാവീദ് ഗോലിയാത്തിന്റെ തലയറുത്തു. ഗോലിയാത്തിന്റെ വെട്ടിയെടുത്ത തലയുമായി ദാവീദ് ജറുസലേം ലക്ഷ്യമാക്കി യാത്രയായി. ശൗല്‍രാജാവിന് വിശ്വാസം വന്നില്ല. താനും ഒരുജനതയും ഒരുമിച്ച് നിന്നിട്ടും നേരിടാനാവാത്ത ഗോലിയാത്തിനെ നിഷ്പ്രയാസം പരാജയപ്പെടുത്തിയ ദാവീദിനെ കണ്ട് ശൗല്‍രാജാവ് അമ്പരന്നു.

ഈ ധീരനായ യുവാവ് ആരാണെന്നറിയാനുളള ആകാംഷയ്‌ക്ക് രാജാവിന്. താന്‍ ഭൃത്യനായ ബത്‌ലഹേമിലെ യിശായിയുടെ മകനാണെന്ന് മറുപടി നല്‍കി. ദാവീദിന്റെ കരങ്ങളില്‍ ഇസ്രായേലിന്റെ ആദ്യത്തെ വിജയം. ഇസ്രായേലിന്റെ അടുത്ത രാജാവായി ദാവീദ് വാഴ്തപ്പെട്ടു. ദുര്‍ബലനെന്ന് തോന്നിക്കുന്ന ദാവീദ് ഭീമാകാരനും ശക്തനെന്നു തോന്നക്കുന്ന ഗോലിയാത്തിനെ പരാജയപ്പെടുത്തിയ ബൈബിള്‍ കഥ പുതിയ സാഹചര്യത്തില്‍ ഏറെ പ്രസക്തമാവുകയാണ്.ശക്തന്‍ ദുര്‍ബലനായ എതിരാളിയോട് ഏറ്റുമുട്ടുന്ന സാഹചര്യത്തെ വരച്ചുകാട്ടുന്നതിനാണ് ദാവീദും ഗോലിയാത്തും എന്നുപ്രയോഗിക്കുന്നത്.

ഇവിടെ ശക്തനായ റഷ്യ ദുര്‍ബലനായ യുക്രെയ്‌നോട് ഏറ്റുമുട്ടുന്ന പരിഹാസ്യതയാണ് കാണുന്നത്. സര്‍വ്വ ശക്തിയും സംഭരിച്ചാണ് 44 ദശലക്ഷം ജനതമാത്രമുള്ള യുക്രെയ്‌നെ നേരിടുന്നത്. രണ്ട് രാജ്യങ്ങളുടെയും സൈനിക ശക്തികള്‍ തമ്മില്‍ അജഗജാന്തരമുണ്ട്.
റഷ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ സൈനികബലത്തിലും പ്രതിരോധ ശക്തിയിലും യുക്രെയ്ന്‍ ഒന്നുമല്ലെങ്കിലും പല വിജയകരമായ പ്രത്യാക്രമണങ്ങളും നടത്തിയിട്ടുണ്ട്. റഷ്യ നടത്തുന്ന ആക്രമണങ്ങളെ എതിരിടാന്‍ യുക്രെയ്‌ന്റെ ജനത തന്നെ ഇറങ്ങുമ്പോള്‍ ആ പഴയകഥ ഓര്‍ക്കുകയാണ്. റഷ്യയുടെ ആക്രമണങ്ങളില്‍ നിന്നും സ്വന്തംജനതയെ സംരക്ഷിക്കുന്ന ദാവീദിന്റെ പരിവേഷമാണ് വൊളൊഡിമര്‍ സെലന്‍സ്‌കിക്ക്. റഷ്യയെന്ന ഗോലിയാത്തിനെ യുക്രെയ്ന്‍ എന്ന ദാവീദ് കവണ ഉപയോഗിച്ച് നേരിടുകയാണ്.

ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

Latest News

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies