വയോധികയെ കൊന്നത് സ്വന്തം ചെറുമകൻ; കൊല സ്വർണ വളയ്ക്ക് വേണ്ടി; മദ്യപിക്കാൻ പണം ആവശ്യമായി വന്നുവെന്ന് പ്രതി
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയോധികയെ കൊന്നത് സ്വന്തം ചെറുമകൻ; കൊല സ്വർണ വളയ്‌ക്ക് വേണ്ടി; മദ്യപിക്കാൻ പണം ആവശ്യമായി വന്നുവെന്ന് പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 05:26 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: തൃശൂരിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറുമകൻ കൊലപ്പെടുത്തിയത് കയ്യിലണിഞ്ഞിരുന്ന വളയ്‌ക്ക് വേണ്ടിയായിരുന്നുവെന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ 25-നായിരുന്നു കടലാശേരി ഊമൻപിള്ളി വീട്ടിൽ കൗസല്യയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 78 വയസുണ്ടായിരുന്ന കൗസല്യയുടെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ കയ്യിലുണ്ടായിരുന്ന വള കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ ചെറുമകൻ ഗോകുലിനെ സംശയത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ ഗോകുൽ കുറ്റം സമ്മതിച്ചു. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നും സ്വർണവളയ്‌ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും ഗോകുൽ പോലീസിനോട് വെളിപ്പെടുത്തി.

സംഭവദിവസം കൗസല്യ താമസിക്കുന്ന വീട്ടിലെത്തിയ ഗോകുൽ സ്നേഹത്തോടെ പെരുമാറി വള പണയം വയ്‌ക്കാനായി ചോദിച്ചിരുന്നു. എന്നാൽ മദ്യം വാങ്ങാനല്ലേ എന്ന് മറുപടി നൽകിയ കൗസല്യ വള നൽകിയില്ല. തുടർന്ന് കൗസല്യയെ പിടിച്ച് നിലത്തുകിടത്തി മൂക്കും വായും പൊത്തിപ്പിടിച്ചു. ശേഷം തലയിണയെടുത്ത് മുഖത്തമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൗസല്യയുടെ മരണം ഉറപ്പുവരുത്തിയശേഷം വള ഊരിയെടുത്ത് സ്ഥലംവിട്ടു. വീട്ടിൽ കൗസല്യ ഒറ്റക്കാണ് താമസിച്ചിരുന്നത്. മറ്റ് മക്കൾ വേറെ വീട് വെച്ച് മാറിപോയിരുന്നു.

വള പണയപ്പെടുത്തിയതിന് ശേഷം ലഭിച്ച 25,000 രൂപയിൽ 3000 രൂപയെടുത്ത് ഗോകുൽ ആദ്യം പോയത് ബിവറേജിലേക്കായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. വളയോടൊപ്പം കൗസല്യയുടെ മാലയും ഗോകുൽ ഊരിയെടുത്തിരുന്നു. എന്നാൽ ഇത് മുക്കുപണ്ടമായിരുന്നതിനാൽ പണയം വെയ്‌ക്കാൻ സാധിച്ചില്ല. പണയപ്പെടുത്തിയ വള സമീപത്തെ ബാങ്കിൽ നിന്ന് പോലീസ് കണ്ടെടുത്തു.

Tags: thrissur murder
Share
Tweet
SendShare

More News from this section

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്, ഒളിവിൽ സഞ്ചരിച്ച കാറും പിടിയിൽ

സാധാരണക്കാരായ സമുദായാംഗങ്ങൾക്ക് പട്ടിയുടെ വില പോലും നൽകുന്നില്ല; നായർ സമുദായം ഇത്രയും അധഃപതിച്ചത് സുകുമാരൻ നായരുടെ കാലത്ത്’; സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രൻ

ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടത്തിൽ അട്ടിമറി സംശയം; മുട്ടയെറിഞ്ഞ് ഡ്രൈവറുടെ കാഴ്ച തടഞ്ഞോയെന്ന് പരിശോധിക്കും, സമഗ്ര അന്വേഷണത്തിന് നിർദേശം

കപ്പലിൽ നിന്ന് എറണാകുളം സ്വദേശിയായ യുവാവിനെ കാണാതായി

യുപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചു; ആവശ്യങ്ങൾ പഠിക്കാൻ 45 ദിവസത്തെ സാവകാശം തേടി സർക്കാർ

തൃശ്ശൂരിൽ വഴിയാത്രക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി; ക്രിമിനൽ കേസിലെ പ്രതി ശരത്ത് അറസ്റ്റിൽ, അപരിചിതരെ മർദ്ദിക്കുന്നത് പതിവെന്ന് പോലീസ്

Latest News

രാഷ്‌ട്രപതി ഭവൻ ഉദ്യാനം വീണ്ടും പൊതുജനങ്ങൾക്ക് തുറക്കുന്നു; മറ്റന്നാൾ മുതൽ പ്രവേശനം, സെപ്റ്റംബർ 15 വരെ സന്ദർശിക്കാം

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം; 2.9 തീവ്രത രേഖപ്പെടുത്തി, 5 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

കാടും തോക്കും ഉപേക്ഷിച്ച് റാമ്പിലേക്ക്!!! കൈയടി നേടി ബസ്തറിലെ മുൻ വനിതാ മാവോയിസ്റ്റുകളുടെ ഫാഷൻ ഷോ; ശ്രദ്ധേയമായി ദേശീയ കൈത്തറി ദിനം

700 ദിവസം, 700 ശ്ലോകങ്ങൾ; സമ്പൂർണ്ണ ഭഗവദ്ഗീതാ പഠനത്തിന് തൃക്കാക്കര ഗീതാ സ്വാദ്ധ്യായ സമിതിയുടെ ഓൺലൈൻ യജ്ഞം, ചിങ്ങം ഒന്നിന് തുടക്കം

‘ഇന്ത്യയുടെ സഹിഷ്ണുത ദൗർബല്യമായി കാണരുത്; വേണ്ടിവന്നാൽ തിരിച്ചടിക്കാൻ മടിക്കില്ല’; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി അജിത് ഡോവൽ

ആദ്യം വന്ദേമാതരം, അവസാനം ദേശീയഗാനം, തമിഴ് തായ് വാഴ്‌ത്ത് ഇല്ല; മദ്രാസ് ഹൈക്കോടതിയുടെ സർക്കുലർ; കീഴ്‌ക്കോടതികൾക്കും നിർദ്ദേശം

മെസിയുടെ പേരിൽ ‘റിപ്പോർട്ടർ ടിവി’ നടത്തിയ തട്ടിപ്പിന് അന്താരാഷ്‌ട്ര ബന്ധം; കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകണം: അഡ്വ. എസ്. സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies