കോഴിക്കോട്: നാദാപുരത്ത് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ സ്ത്രീ തൂങ്ങി മരിച്ചു. വാണിമേൽ നരിപ്പറ്റ സ്വദേശി സുബീന മുംതാസ് (40) ആണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെ വീട്ടിനകത്ത് സുബീനയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
രണ്ട് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയാണ് സുബീന. ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ മൂന്ന് മാസം മുമ്പ് സുബീന മുംതാസിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
സെപ്റ്റംബർ 26ന് അർദ്ധരാത്രിയായിരുന്നു മക്കളെ സുബീന കിണറ്റിലെറിഞ്ഞ് കൊന്നത്. മക്കളെ എറിഞ്ഞ ശേഷം സുബീനയും ചാടിയെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് സുബീനയുടെ കടുംകൈയ്ക്ക് പിന്നിലെന്നായിരുന്നു വിവരം.
Comments