വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും യുക്രെയ്‌നിൽ റഷ്യൻ ഷെല്ലാക്രമണം; മരിയൂപോളിൽ റസിഡൻഷ്യൽ കെട്ടിടം പൂർണമായും തകർന്നു. ജനങ്ങൾ പരിഭ്രാന്തിയിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും യുക്രെയ്‌നിൽ റഷ്യൻ ഷെല്ലാക്രമണം; മരിയൂപോളിൽ റസിഡൻഷ്യൽ കെട്ടിടം പൂർണമായും തകർന്നു. ജനങ്ങൾ പരിഭ്രാന്തിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 07:04 pm IST
FacebookTwitterWhatsAppTelegram

കീവ്: മണിക്കൂറുകൾക്ക് മുൻപ് റഷ്യ വെടിനിർത്തലിനു സമ്മതിച്ചിട്ടും യുക്രെയ്‌നിൽ ഷെല്ലാക്രമണം തുടരുകയാണ്. മരിയുപോളിലെ ഒരു റെസിഡൻഷ്യൽ കെട്ടിടം റഷ്യൻ ഷെല്ലാക്രമണത്തിൽ പൂർണ്ണമായും തകർന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തെ ഷെല്ലാക്രമണം പ്രതികൂലമായി ബാധിക്കുകയാണ്. മരിയു പോൾ തെരുവിലുള്ള തനിക്ക് ഓരോ നാലോ അഞ്ചോ മിനിറ്റിലും ഷെല്ലിംഗ് കേൾക്കാമെന്ന് 44 കാരനായ എഞ്ചിനീയറും നഗരവാസിയുമായ അലക്‌സാണ്ടർ പറഞ്ഞു.ആളുകളെ പുറത്തെത്തിക്കാൻ സ്ഥാപിച്ച ഗ്രീൻ കോറിഡോർ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചവർ തിരികെ പോരുന്നു ഇത് സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായ ബോംബാക്രമണം കാരണം കൂട്ട ഒഴിപ്പിക്കൽ മാറ്റിവച്ചതായി മരിയുപോൾ അധികൃതർ അറിയിച്ചു. മരിയുപോളിലെ ആളുകളോട് അഭയകേന്ദ്രത്തിലേക്ക് പോകാൻ അധികൃതർ ആവശ്യപ്പെട്ടു. ഒഴിപ്പിക്കലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എത്രയും വേഗം അറിയിക്കാമെന്നും മരിയുപോൾ അധികൃതർ പറഞ്ഞു.
എന്നാൽ ഷെല്ലാക്രമണത്തെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. അതെ സമയം, മരിയുപോളിൽ നിന്നും വോൾനോവാഖയിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ യുക്രെയ്‌നികൾ ഉപയോഗിച്ചിട്ടില്ലെന്നും യുക്രേനിയൻ അധികാരികൾ ആളുകളെ രക്ഷപ്പെട്ട് പോകുന്നതിൽ നിന്ന് തടഞ്ഞതായും റഷ്യൻ സ്റ്റേറ്റ് മീഡിയ ആരോപിച്ചു.

മിസൈലുകളുടെ ശബ്ദം കേൾക്കാമെന്നും ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്ന് പുക ഉയരുന്നത് കാണാൻ കഴിയുന്നതായി പ്രദേശവാസിയായ മാക്‌സിം പറഞ്ഞു. സുരക്ഷിതതാവളം അന്വേഷിച്ച് എത്തുന്നവരെക്കൊണ്ട് തങ്ങളുടെ അപ്പാർട്ട്‌മെന്റ് നിറഞ്ഞു. തെരുവുകളിൽ മൃതദേഹം ഉളളതായി അവർ പറയുന്നു. എന്താണ് സംഭവിക്കുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. സുരക്ഷിതതാവളങ്ങളിലേക്ക് ഒഴിപ്പിക്കുന്ന അധികാരികൾ തന്നെ തൽക്കാലം വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയാണ്. തെരുവുകളിലും വീടുകളിലും ജനങ്ങൾ പരിഭ്രാന്തരാണ്.

മരിയുപോളിൽ നിന്നുള്ള 27 കാരിയായ ഡിസൈനർ കേറ്റ് റൊമാനോവയുടെ മാതാപിതാക്കൾ നഗരത്തിൽ കുടുങ്ങിയതായി അവർ പറഞ്ഞു. രാവിലെ എട്ട് മണിക്ക് അവരോട് സംസാരിച്ചു, ഒഴിപ്പിക്കലിനെ കുറിച്ച് അവർക്ക് ഒരു വിവരവുമില്ല. നിർത്താതെയുള്ള ഷെല്ലാക്രമണമുണ്ടെന്നും അവർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്നും മകളെ അറിയിച്ചു.

റഷ്യൻ ബോംബാക്രമണത്തിൽ വെടിനിർത്തൽ പൂർണ്ണമായും തകർന്നതായി മരിയുപോളിലെ ഡെപ്യൂട്ടി മേയർ സെർഹി ഒർലോവ് സ്ഥിരീകരിച്ചു. റഷ്യക്കാർ ഞങ്ങളെ ബോംബെറിഞ്ഞും പീരങ്കികൾ ഉപയോഗിച്ചും തകർക്കുകയാണ്. മരിയുപോളിൽ വെടിനിർത്തൽ ഇല്ലെന്നും സാധാരണക്കാർ രക്ഷപ്പെടാൻ തയ്യാറാണെങ്കിലും ഷല്ലാക്രമണം കാരണം അതിന് കഴിയുന്നില്ലെന്നും ഓർലോവ് പറഞ്ഞു.

 

 

 

 

 

 

 

Tags: evacuation
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies