കൊച്ചി: ബലാത്സംഗക്കേസിൽ യുവ സംവിധായകൻ അറസ്റ്റിൽ. ലിജു കൃഷ്ണ എന്ന സംവിധായകനാണ് കണ്ണൂരിൽ നിന്നും പിടിയിലായത്. നിവിൻ പോളി, മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവർ അഭിനയിക്കുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഇയാൾ. ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവതിയാണ് പരാതി നൽകിയത്.
ലിജു കൃഷ്ണ, തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. കാക്കനാട് ഇൻഫോ പാർക്ക് പോലീസാണ് കേസ് അന്വേഷിക്കുന്നത്. സണ്ണി വെയ്ൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് പടവെട്ട്. സിനിമയുടെ പ്രധാന ലൊക്കേഷൻ കണ്ണൂരാണ്. സിനിമ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംവിധായകൻ അറസ്റ്റിലാവുന്നത്.
Comments