സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം എന്ന് മന്ത്രി വീണാ ജോർജ്; വനിത ദിനത്തിൽ 5 പുതിയ പദ്ധതികളുമായി വനിത ശിശുവികസന വകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം എന്ന് മന്ത്രി വീണാ ജോർജ്; വനിത ദിനത്തിൽ 5 പുതിയ പദ്ധതികളുമായി വനിത ശിശുവികസന വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 02:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷൻമാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങൾ ഇന്നും സമൂഹത്തിൽ പലതലങ്ങളിലുമുണ്ട്. ‘നല്ലൊരു നാളേയ്‌ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ’ എന്നതാണ് ഈ വർഷത്തെ വനിത ദിന സന്ദേശം. ഈ സന്ദേശം പോലെ തന്നെ നല്ലൊരു ഭാവിക്കായി ലിംഗ സമത്വം ഇന്നേയുണ്ടാകണം. അതിനായി വേണ്ടത് നാളത്തെ തലമുറയെ ഇന്നേ തന്നെ ലിംഗസമത്വം ഉറപ്പാക്കി വളർത്തണം. അതിൽ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും വളരെയധികം സ്വാധീനിക്കാൻ കഴിയും. ഇതോടൊപ്പം സമൂഹത്തിന്റെ കാഴ്ചപ്പാടും മാറണമെന്നും മന്ത്രി വ്യക്തമാക്കി.

അന്താരാഷ്‌ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 8ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അന്താരാഷ്‌ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീധന പരാതികൾക്കുള്ള പോർട്ടൽ, വിവാഹ പൂർവ കൗൺസിലിംഗ്, അങ്കണപ്പൂമഴ അങ്കണവാടി പാഠപുസ്തകം, പെൻട്രിക കൂട്ട, ധീര എന്നീ 5 പുതിയ പദ്ധതികളാണ് വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുഞ്ഞ് മനസുകളിൽ മുതൽ നല്ല പാഠം ഉൾക്കൊള്ളുന്ന വിധത്തിലുള്ള പദ്ധതികളാണിവ.

സ്ത്രീധന പരാതികൾക്കുള്ള പോർട്ടൽ

സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വർധിച്ചു വരുന്ന സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാനും ഓൺലൈനായി തന്നെ നടപടികൾ സ്വീകരിക്കാനും സജ്ജമാക്കിയ പോർട്ടലാണിത്. ഈ പോർട്ടൽ മുഖേന വ്യക്തികൾക്കോ, പൊതുജനങ്ങൾക്കോ, സംഘടനകൾക്കോ സ്ത്രീധനം വാങ്ങുന്നതോ നൽകുന്നതോ ആയ പരാതി നൽകാവുന്നതാണ്. പരാതി പരിഹരിച്ച് നടപടികൾ സ്വീകരിക്കുന്നതാണ്. മുഖ്യ സ്ത്രീധന നിരോധന ഓഫീസർ പരാതി തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതാണ്.

വിവാഹ പൂർവ കൗൺസിലിംഗ്

വിവാഹ ശേഷം സ്ത്രീകൾ എങ്ങനെയായിരിക്കണം എങ്ങനെയായിരിക്കരുത് എന്ന മുൻവിധികൾ പലപ്പോഴും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും അവകാശ ലംഘനങ്ങൾക്കും കാരണമാകും. ഇതിനെതിരെ കുടുംബങ്ങൾക്കകത്ത് ബോധവത്കരണം ആരംഭിക്കേണ്ട ആവശ്യകതയിലൂന്നിയാണ് വിവാഹ പൂർവ കൗൺസിലിംഗ് ആരംഭിക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന്റെ പ്രാദേശിക ഘടകങ്ങൾ വഴിയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

അങ്കണപ്പൂമഴ ജെൻഡർ ഓഡിറ്റഡ് പാഠ പുസ്തകം

കുട്ടികളിൽ ചെറുപ്രായം മുതൽ തന്നെ ലിംഗ സമത്വത്തിന്റെ പ്രാധാന്യവും അവബോധവും നൽകുക എന്ന ലക്ഷ്യം മുൻനിറുത്തി അങ്കണവാടികളിൽ ഉപയോഗിച്ചു വരുന്ന പഠന സാമഗ്രികൾ ജെൻഡർ ഓഡിറ്റിന് വിധേയമാക്കിയിരിക്കുന്നു. ഈ ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ പരിഷ്‌ക്കരിച്ചതാണ് അങ്കണപ്പൂമഴ പുതിയ പാഠപുസ്തകം.

പെൺട്രിക കൂട്ട

അട്ടപ്പാടിയിലെ ആദിവാസി ഊരിലെ ആദിവാസി ജനങ്ങളുടെ ഇടയിലുള്ള പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ പോഷണ നിലവാരം ഉയർത്താൻ ജീവിതശൈലിയിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ ജനങ്ങളുടെ ഇടയിൽ ബോധവൽക്കരിക്കാനും ലക്ഷ്യമിട്ടാണ് അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ പെൺട്രിക കൂട്ട ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. രോഗം ബാധിച്ചാൽ ആശുപത്രിയിൽ ചികിത്സയ്‌ക്ക് സമയബന്ധിതമായി പോകാൻ ഈ കൂട്ടായ്മ ബോധവൽക്കരിക്കും. ആരോഗ്യ നിലവാരം കുറയ്‌ക്കുന്ന അനാചാരങ്ങൾ, ജീവിതശൈലി, ശീലങ്ങൾ, എന്നിവ മാറ്റുന്നതിനും ജനങ്ങളെ പ്രേരിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതാണ്.

ധീര പദ്ധതി

സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ബാല്യകാലത്തിൽ തന്നെ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുക, സ്വയരക്ഷ സാധ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ധീര പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നിർഭയ സെൽ മുഖാന്തിരം 10 മുതൽ 15 വയസ് വരെയുള്ള പെൺകുട്ടികൾക്ക് ആയോധന കലകൾ അഭ്യസിപ്പിക്കുന്നതുമാണ്. ഈ ഏപ്രിൽ മാസം മുതൽ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട 3 തദ്ദേശ സ്ഥാപനങ്ങൾ വഴിയായിരിക്കും പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക.

Tags: veena georgewomen empowerment
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies