മലപ്പുറം : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സ്ത്രീകളെ പീഡിപ്പിക്കുകയും ആഭരണങ്ങൾ കവർന്നെടുക്കുകയും ചെയ്ത യുവാവ് പിടിയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയായ സത്താറാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. വളാഞ്ചേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
ഫെബ്രുവരി 7 നാണ് കേസിനാസ്പദമായ സംഭവം. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ബസ് ഉടമയാണെന്ന് പറഞ്ഞ് പറ്റിക്കുകയും പെരിന്തൽമണ്ണയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമാണ് ചെയ്തത്. തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നു.
പ്രതി പല സ്ഥലങ്ങളിലായി ക്വാട്ടേഴ്സ് എടുത്ത് താമസിക്കുകയാണ് പതിവെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments