യുപി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണമായത് മോദി എന്ന ബ്രാൻഡും സർക്കാരിന്റെ ക്ഷേമ പദ്ധതികളുമെന്ന് ആക്സിസ് മൈ ഇന്ത്യ സിഎംഡി പ്രദീപ് ഗുപ്ത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണമായത് മോദി എന്ന ബ്രാൻഡും സർക്കാരിന്റെ ക്ഷേമ പദ്ധതികളുമെന്ന് ആക്സിസ് മൈ ഇന്ത്യ സിഎംഡി പ്രദീപ് ഗുപ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 04:44 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോൾ ഉത്തരാഖണ്ഡിലെ മുഖ്യ എതിരാളിയായ കോൺഗ്രസിനേക്കാൾ ബിജെപി മുൻതൂക്കമുണ്ടാകുമെന്നും വോട്ടെടുപ്പ് വിദഗ്ധർ പ്രവചിക്കുന്നു. മണിപ്പൂരിൽ ഭരണകക്ഷിയായ ബിജെപി തൂത്തുവാരുമെന്നും സർവേകൾ പ്രവചിക്കുന്നു.

എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. എന്നാലും തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനും യഥാർത്ഥ ഫലത്തിനും ഇടയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇവന്റായി അവ നിലനിൽക്കുന്നതായി ആക്സിസ് മൈ ഇന്ത്യയുടെ പ്രശസ്ത സൈഫോളജിസ്റ്റും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഗുപ്ത പറഞ്ഞു. 2013 മുതൽ 52 നിയമസഭാ, പൊതു തെരഞ്ഞെടുപ്പുകളിൽ 48 എണ്ണത്തിന്റെ ശരിയായ ഫലം പ്രവചിച്ച ഏജൻസിയാണ് ആക്സിസ് മൈ ഇന്ത്യ.

ഞങ്ങൾ പ്രവചിക്കുന്ന സംഖ്യകൾ എന്തുതന്നെയായാലും എക്സിറ്റ് പോൾ അല്ലെങ്കിൽ പോസ്റ്റ് പോൾ പഠന വേളയിൽ ടീമിന്റെ കഠിനാധ്വാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. തങ്ങൾ ഓരോ അസംബ്ലി സീറ്റിലും പോയി ഒരു പ്രത്യേക പാർട്ടിക്ക് എങ്ങനെ, എന്തുകൊണ്ട് വോട്ട് ചെയ്തു എന്നതിനെക്കുറിച്ച് ആളുകളോട് സംസാരിക്കുന്നു. ഏതൊരു ഗവേഷണ പഠനത്തിലും, സാമ്പിൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

യുപിയിൽ ഓരോ മണ്ഡലത്തിലും ഏകദേശം 300 പേരുമായി ഞങ്ങൾ സംസാരിച്ചു. അതിനാൽ സാമ്പിൾ വലുപ്പം 1,21,034 ആയിരുന്നു. ഫലം തീരുമാനിക്കുന്ന ചില അടിസ്ഥാന കാര്യങ്ങളിൽ സാമ്പിൾ വലുപ്പം പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. ഉദാഹരണത്തിന് യുപിയിലെ ജനങ്ങൾ വോട്ട് ചെയ്യുന്നത് ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തിലാണ്. അതിനാൽ, ഒരു പ്രത്യേക സീറ്റിലെ ഒരു പ്രത്യേക ജാതിയുടെ ശതമാനം എത്രയായാലും മറ്റ് ഘടകങ്ങൾക്കൊപ്പം ഓരോ സീറ്റിലും ഞങ്ങളുടെ 300 സാമ്പിൾ വലുപ്പത്തിൽ  ആ അനുപാതം നിലനിർത്തുന്നു. തൂക്കുസഭ അപൂർവമാണെന്നും ഒട്ടുമിക്ക തിരഞ്ഞെടുപ്പുകളിലും വ്യക്തമായ വിധി പുറപ്പെടുവിക്കുമെന്നും സമീപകാല തിരഞ്ഞെടുപ്പുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.

ആക്‌സിസ് മൈ ഇന്ത്യ യുപിയിൽ ബിജെപിക്ക് 288 മുതൽ 326 വരെ സീറ്റുകളാണ് പ്രവചിച്ചത്. ബിജെപിയുടെ വിജയത്തിന് മൂന്ന് പ്രധാന ഘടകങ്ങളാണുള്ളത്. ഒന്ന് കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ വിതരണം. രണ്ടാമത്തേത് യോഗി സർക്കാർ നടപ്പാക്കിയ മെച്ചപ്പെട്ട ക്രമസമാധാന നില. രണ്ട് ഘടകങ്ങളുടെയും പ്രധാന ഗുണഭോക്താക്കൾ സ്ത്രീകളായിരുന്നു എന്നതാണ് വിധി നിർണ്ണയത്തിന് മുഖ്യ ഘടകമായി പ്രവർത്തിച്ചത്. സ്ത്രീ വോട്ടർമാർ വലിയ തോതിൽ നിർണായക ഘടകമായിരുന്നു. തങ്ങളുടെ വോട്ടെടുപ്പിൽ പുരുഷ വോട്ടർമാരിൽ ബിജെപിക്ക് 44 ശതമാനം വോട്ടും സമാജ്വാദി പാർട്ടി (എസ്പി) 40 ശതമാനം വോട്ടും നേടും. സ്ത്രീകൾക്കിടയിൽ ബിജെപിയും എസ്പിയും തമ്മിലുള്ള വ്യത്യാസം ബിജെപിക്ക് അനുകൂലമായി 16 ശതമാനം പോയിന്റാണ്.

Tags: Yogi AdityanathExit Pollup 2022
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies