ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ, എഐസിസി ഓഫിസിനു മുന്നിൽ പൂജയും ഹോമവുമായി പ്രവർത്തകർ. പഞ്ചാബിൽ അധികാരം നിലനിർത്താൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകിയ ചരൺജീത്ത് സിംഗ് ഛന്നി, നവജ്യോത് സിംഗ് സിദ്ദു ജോഡികൾക്ക് വൻ പരാജയമാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത് സത്യമായി. ദൈവം കനിഞ്ഞാലെ ഇനി കോൺഗ്രസ് രക്ഷപ്പെടൂവെന്നാണ് പൂജകർമം നൽകുന്ന സൂചന. എക്‌സിറ്റ്‌പോൾ ഫലം സത്യമായാൽ കോൺഗ്രസിന് ദൈവിക ഇടപെടൽ ആവശ്യമാണെന്ന് പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് പുറത്തെ പൂജാദികർമങ്ങൾ.
നിയമസഭാ ഇലക്ഷനിലെ പ്രിയങ്കാ ഗാന്ധിയുടെ ലഡ്കി ഹൂൺ, ലഡ് ശക്തി ഹൂൺ എന്ന മുദ്രാവാക്യം ഏശിയില്ലെന്ന നിഗമനത്തിലാണ് കോൺഗ്രസിലെ വലിയവിഭാഗം. പ്രിയങ്കവന്നിട്ടും ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നിലും കോൺഗ്രസ് അത്ര പ്രിയങ്കരമായില്ല. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഗുണംപിടിച്ചില്ല. ഗോവയിൽ ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസം തുടക്കത്തിലെ പാളി.
കർഷക പ്രക്ഷോഭം, കൊറോണ മാനേജ്മെന്റ്, തൊഴിലില്ലായ്മ, രാഹുലിന്റെ നേതൃത്വത്തിൽ ബിജെപിക്കെതിരെ നടത്തിയ കടന്നാക്രമണങ്ങൾ എന്നിവ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്തിയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫലം. ഈ സാഹചര്യത്തിൽ ഇനി കോൺഗ്രസിനെ രക്ഷിക്കാൻ ദൈവം തന്നെ കനിയണം.
Comments