മുപ്പത് സീറ്റുകളിൽ മുന്നേറ്റം തുടർന്ന് ബിജെപി; മണിപ്പൂരിൽ ചരിത്രം കുറിച്ച് ഭരണതുടർച്ചയിലേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുപ്പത് സീറ്റുകളിൽ മുന്നേറ്റം തുടർന്ന് ബിജെപി; മണിപ്പൂരിൽ ചരിത്രം കുറിച്ച് ഭരണതുടർച്ചയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 03:46 pm IST
FacebookTwitterWhatsAppTelegram

ഇംഫാൽ: വടക്കുകിഴക്കൻ മേഖലയുടെ മണിമകുടമായ മണിപ്പൂരിൽ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ ഭരണതുടർച്ചയിലേക്ക്. മൂന്ന് മണിയോടെ വന്ന റിപ്പോർട്ടുകളിൽ 30 സീറ്റുകളിൽ ബിജെപി അപ്രമാദിത്യത്തോടെ മുന്നേറുകയാണ്. പൂർണ്ണമായും ഫലം പുറത്തുവന്ന 5 ഇടത്ത് ബിജെപി ജയിച്ചു. 20 ഇടത്ത് വൻ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്. കഴിഞ്ഞ തവണ 24 സീറ്റുകൾ മാത്രം നേടിയ പാർട്ടിയുടെ സുസ്ഥിര വികസന അജണ്ടയാണ് ഭരണതുടർച്ചയിലേക്ക് വീണ്ടും നയിക്കുന്നത്. പതിറ്റാണ്ടുകൾ സംസ്ഥാനം ഭരിച്ച കോൺഗ്രസ് കഴിഞ്ഞ തവണ നേടിയ 17ൽ നിന്ന് 7 ലേക്ക് കൂപ്പുകുത്തുകയാണ്. പ്രാദേശിക കരുത്തുമായി തിരഞ്ഞെടുപ്പിനെ നേരിട്ട നാഗാ പീപ്പിൾസ് പാർട്ടി 10 സീറ്റ് നേടി. മന്ത്രിസഭാ വികസനത്തിനൊപ്പം നിൽക്കുമോ അതോ പ്രധാന പ്രതിപക്ഷമാകുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ തവണ എൻപിപി എൻഡിഎ സഖ്യത്തിലായിരുന്നു. സ്വതന്ത്രർ 8 സീറ്റുകളിൽ മുന്നേറി. ആകെ 60 സീറ്റുകളാണ് നിയമസഭാ മണ്ഡലത്തിലുള്ളത്.

ബിജെപി മുഖ്യമന്ത്രി എൻ.ബീരേൻ സിംദ് ഹെയിൻഗാംഗ് മണ്ഡലത്തിൽ 18,271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത് . ഇതിനിടെ 50 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ദേബേൻ സിംഗ് കോൺഗ്രസിന്റെ പ്രധാന നേതാവ് മുഹമ്മദ് ഫാജൂർ റഹ്മാനെ തോൽപ്പിച്ചത്.

2017ൽ ബിജെപിക്കൊപ്പം എൻപിപി, നാഗാ പീപ്പിൾസ് ഫ്രണ്ട്, ലോക് ജനശക്തി പാർട്ടി എന്നിവരാണുണ്ടായിരുന്നത്. എല്ലാവരും ചേർന്നാണ് 36 സീറ്റുകൾ നേടി ഭരണം നടത്തിയത്. പ്രതിപക്ഷത്തേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസ് ആറ് പാർട്ടികളെ കൂട്ടുപിടിച്ച് 25 സീറ്റുകളുമായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.

60 നിയമസഭാസീറ്റുകളാണ് മണിപ്പൂരിനുള്ളത്. രണ്ടു ലോക സഭാ സീറ്റുകളും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. രാജ്യ സഭയിലേക്ക് ഒരു പ്രതിനിധിയുമുണ്ട്. 19 സീറ്റുകൾ പട്ടിക വർഗ്ഗവിഭാഗത്തിനും ഒരെണ്ണം പട്ടിക ജാതിക്കുമായി സംവരണം ചെയ്തിരിക്കുന്നു. വിമത ഗ്രൂപ്പുകൾ 25 എണ്ണമാണ് മണിപ്പൂരിലെ ഭരണകൂടത്തിനെതിരെ നിരന്തരം പ്രവർത്തിക്കുന്നത്. പലർക്കും സ്വതന്ത്രഭരണ പ്രദേശം വേണമെന്നാണ് ആവശ്യം. ഇന്ത്യൻ സൈന്യം സായുധ നിയമമായ അഫ്സപാ പ്രകാരമാണ് പ്രശ്നങ്ങളും നിയന്ത്രിക്കുന്നത്.

1963 മുതൽ 2002 വരെയുളള കാലഘട്ടത്തിനിടെ 10 തവണ രാഷ്‌ട്രപതി ഭരണം നടത്തേണ്ടി വന്ന ഗതികേടാണ് മണിപ്പൂരിനുള്ളത്. 1969-72 മൂന്ന് വർഷത്തോളം രാഷ്‌ട്രപതി ഭരണം നടന്നതാണ് നീണ്ടാ കാലയളവ്. 43 ദിവസം കേന്ദ്രം ഭരിക്കേണ്ടിവന്ന 1977ലാണ് കുറവ് കാലഘട്ടം. അവസാനം രാഷ്‌ട്രപതി ഭരണം നടന്നത് 2001-2002ലെ 277 ദിവസമാണ്. തുടർന്നാണ് കോൺഗ്രസ്സ് മന്ത്രിസഭ അധികാരത്തിലേറിയത്.

1963ലാണ് ആദ്യ സംസ്ഥാന മന്ത്രിസഭ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അധികാരമേറ്റത് മയിരേംബാം കൊയിരേംഗ് സിംഗായിരുന്നു ആദ്യ മുഖ്യമന്ത്രി. മണിപ്പൂർ യുണൈറ്റഡ് ഫ്രണ്ടിന്റെ ലോംഗ്ജാം താംബൂ സിംഗ് , മണിപ്പൂർ പീപ്പിൾസ് പാർട്ടി മുഹമ്മദ് അലിമുദ്ദീൻ ,മണിപ്പൂർ ഹിൽസ് യൂണിയൻ യാംഗമാഷോ ഷായിസ, കോൺഗ്രസ്സിന്റെ രാജ്കുമാർ ദോയേന്ദ്ര സിംഗ് , ജനതാപാർട്ടി ആദ്യമായി അധികാരത്തിലെത്തിയപ്പോൾ യാംഗ് മാഷോ ഷൈസും അധികാരത്തിലെത്തി.

കോൺഗ്രസ്സ് ഭരണത്തിൽ രണ്ട് മുഖ്യമന്ത്രിമാർ രാജ്കുമാർ ദോയേന്ദ്രസിംഗും ഋഷാംഗ് കേയ്ഷിംഗും. മണിപ്പൂർ സ്റ്റേറ്റ് കോൺഗ്രസ്സും സമാന്താ പാർട്ടിയുടെ രാധാബിനോദും കൊയീജാമും ഭരിച്ചു. 2002 മുതൽ 2017 വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയായിരുന്ന ഒക്രാം ഇബോബി സിംഗിന് മാത്രമാണ് കൂടുതൽ കാലം അധികാരത്തിലിരിക്കാൻ കഴിഞ്ഞത്. എന്നാൽ 2017 നിൽ കഥമാറി.. കോൺഗ്രസ്സിൽ നിന്നും ബി.ജെ.പി മാർച്ച് 15ന് മണിപ്പൂരിന്റെ അധികാരം പിടിച്ചെടുത്തു. എൻ.ബിരേൻ സിംഗ്് മുഖ്യമന്ത്രിയായി ചുമതലയേറ്റു. 32 അംഗങ്ങളുടെ പിന്തുണയോടെ സഖ്യകക്ഷി ഭരണമാണ് ബി.ജെ.പി നടത്തുന്നത്. നോംഗ്തോംബാം ബീരേൻ സിംഗ് മുഖ്യമന്ത്രിയായി 4 വർഷവും 308 ദിവസവും പൂർത്തിയാക്കിയിരിക്കുന്നു. ഭരണതുടർച്ച ഉറപ്പാക്കി ബി.ജെ.പി മുന്നേറുമ്പോൾ വടക്കുകിഴക്കൻ മേഖലയിലെ വിഘടനവാദത്തേയും നുഴഞ്ഞുകയറ്റത്തേയും തടയുന്ന കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കാണ് ജനപിന്തുണ വർദ്ധിക്കുന്നത്.

Tags: MN2022biren singh
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies