വീണ്ടും സംഘടിച്ച് കോൺഗ്രസിന്റെ ജി 23 നേതാക്കൾ; ഗുലാം നബി ആസാദിന്റെ വസതിയിൽ രഹസ്യയോഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും സംഘടിച്ച് കോൺഗ്രസിന്റെ ജി 23 നേതാക്കൾ; ഗുലാം നബി ആസാദിന്റെ വസതിയിൽ രഹസ്യയോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 11:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദയനീയമായി തകർന്നടിഞ്ഞതോടെ വിമത നേതാക്കളുടെ സംഘമായ ജി 23 വീണ്ടും ഉണരുന്നു. ഇന്നലെ മുതൽ ഒറ്റപ്പെട്ട പ്രസ്താവനകൾ പാർട്ടി നേതൃത്വത്തിനെതിരെ ഈ നേതാക്കൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിൽ ഇവർ രഹസ്യയോഗം ചേർന്നത്.

തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ സ്ഥിതിയും കോൺഗ്രസിന്റെ പരാജയത്തിന്റെ ആഘാതവുമാണ് നേതാക്കൾ വിലയിരുത്തിയത്. പരാജയം ചർച്ച ചെയ്യാൻ ഉടൻ പ്രവർത്തകസമിതി ചേരുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ജി 23 നേതാക്കൾ വീണ്ടും സംഘടിച്ചത്.

കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ്മ, അഖിലേഷ് പ്രസാദ് സിംഗ്, ഭൂപീന്ദർ സിംഗ് ഹൂഡ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ബാക്കിയുളളവർ വെർച്വൽ രീതിയിൽ യോഗത്തിൽ പങ്കെടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്.

തുടർച്ചയായി ഉണ്ടാകുന്ന പരാജയങ്ങളുടെയും നേതൃത്വത്തിന്റെ വീഴ്ചകളും മറികടക്കാൻ പാർട്ടിക്കുളളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് 2020 ഓഗസ്റ്റിൽ നേതാക്കൾ സോണിയയക്ക് കത്തെഴുതിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ ഈ കത്തിലെ ആവശ്യങ്ങൾ ഇനിയും പൂർണമായി നടപ്പിലാക്കിയിട്ടില്ല. അടുത്തിടെ ഈ നേതാക്കളെ അനുനയിപ്പിക്കാൻ സോണിയാഗാന്ധി യോഗം വിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് വലിയ തോൽവി ഏറ്റുവാങ്ങിയത്.

ഈ സാഹചര്യത്തിൽ സോണിയയ്‌ക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്കയെക്കുമെതിരെ ശക്തമായ വിമർശനങ്ങൾ വരും ദിവസങ്ങളിൽ ഈ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കും.

Tags: Congress defeatKapil Sibalcongress leadersManish TewariGhulam Nabi Azad
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies