ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച സമാജ്വാദി പാർട്ടി പ്രവർത്തകർക്കെതിരെ കേസ്. 29 പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തത്. ഇതിൽ നാല് പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായിരുന്നു സംഭവം. ബെൽത്താര മണ്ഡലത്തിലെ എസ്പി സ്ഥാനാർത്ഥിയായ ഹൻസു റാം തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്ന ശേഷമായിരുന്നു എസ്.പി നേതാക്കൾ യോഗിയെ അധിക്ഷേപിച്ചുകൊണ്ട് മുദ്രാവാക്യം മുഴക്കിയത്. ഇതിന് പുറമേ മുഖ്യമന്ത്രിയുൾപ്പെടെയുള്ള ബിജെപി നേതാക്കളെ വധിക്കുമെന്നും പ്രവർത്തകർ പരസ്യമായി പറഞ്ഞിരുന്നു.
സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് ശശി ചൗരസ്യ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. നിലവിൽ നാല് പേരെയാണ് പോലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള 25 പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Comments