കാടുവെട്ടി ചുരമൊരുക്കിയ വാക്കത്തിയും വഴി തെളിയിച്ച ഊന്നുവടിയുമായി കരിന്തണ്ടനെത്തി; വയനാടിന്റെ കാവലാളാവാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാടുവെട്ടി ചുരമൊരുക്കിയ വാക്കത്തിയും വഴി തെളിയിച്ച ഊന്നുവടിയുമായി കരിന്തണ്ടനെത്തി; വയനാടിന്റെ കാവലാളാവാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 06:08 pm IST
Facebook
Twitter
WhatsAppTelegram

ലക്കിടി: ചുരംവെട്ടിയ കരിന്തണ്ടന്റെ തലവെട്ടി ചോരയൊഴുകിയ കാനനവഴിയിൽ തല ഉയർത്തി നിൽക്കുകയാണ് കരിന്തണ്ടൻ. കരിന്തണ്ടന്റെ പൂർണകായ പ്രതിമ കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തു. ഉത്സവാന്തരീക്ഷത്തിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ചീഫ് ഫിസീഷ്യൻ ഡോ.ധനഞ്ജയ് സഗ്ദേവ് മൂപ്പന്റെ പ്രതിമ അനാച്ഛാദനം ചെയ്തു.

പണിയകുലത്തിലെ വീരപുരുഷന്റെ പൂർണകായ പ്രതിമ വയനാട്ടിലെ ലക്കിടിയിൽ കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ ശിൽപി രമേശ് നാരായണനിലൂടെ പൂർത്തിയാവുമ്പോൾ അത് വയനാടിന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയാവുകയാണ്.

കാട്ടുവഴിയെ വെട്ടിമാറ്റിയ വാക്കത്തിയും വഴി തെളിയിച്ച ഊന്നുവടിയും കൈയ്യിലേന്തി നെഞ്ചുറപ്പോടെ നിവർന്നു നിൽക്കുന്ന കരിന്തണ്ടന്റെ പൂർണകായ പ്രതിമ ആരിലും വീരത്വം ജനിപ്പിക്കുന്നതാണ്. കൊച്ചി എളമക്കര ഭാസ്‌കരീയത്തിൽ ഒരുമാസം കൊണ്ടാണ് പ്രതിമപൂർത്തിയായത്.

പീപ്പിൾസ് ആക്ഷൻ ഫോർ എജ്യുക്കേഷണൽ ആൻഡ് ഇക്കണോമിക് ഡവലപ്മെന്റ് ഓഫ് ട്രൈബൽ പീപ്പിളിന്റെ(പീപ്പ്)ശ്രമഫലമായിട്ടാണ് ലക്കിടിയിൽ കരിന്തണ്ടനെത്തിയത്. ഈ ആവശ്യമുന്നയിച്ച് പീപ്പ് ചുരംയാത്ര നടത്തിയിരുന്നു. ഈ വർഷത്തെ സ്മൃതിയാത്ര ഇന്നലെ സമാപിച്ചു. എല്ലാവർഷവും മാർച്ച് മാസം രണ്ടാമത്തെ ശനിയാഴ്ചയാണ് സ്മൃതിയാത്ര നടത്തുക.

ആർഎസ്എസിന്റെ ശ്രമഫലമായിട്ടാണ് കരിന്തണ്ടൻ വയനാട്ടിലെത്തിയത്. തന്റെ ശ്രമം അതിന്റെ പൂർത്തീകരണം മാത്രമായിരുന്നുവെന്ന് ശിൽപി രമേശ് ലക്ഷ്മൺ പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രത്തിനു വേണ്ടി പി.പരമേശ്വരന്റെയും രാഷ്‌ട്രധർമ പരിഷത്തിനുവേണ്ടി ഛത്രപതി ശിവജിയുടെയും ശിൽപങ്ങൾ തീർക്കാനുള്ള തയ്യാറെടുപ്പിലാണ് രമേഷ് ലക്ഷ്മൺ.

 

Tags: sculpturekarinthandaninstalation
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies