ഇടുക്കി ; അൽഫാം കഴിക്കാനായി ക്ലാസ് കട്ട് ചെയ്ത് കറങ്ങിയ പെൺകുട്ടികളെ പോലീസ് പിടികൂടി തിരികെ ഏൽപ്പിച്ചു . രാവിലെ സ്കൂളിൽ പോകാനിറങ്ങിയ 15 , 13 വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് സ്കൂളിൽ പോകാതെ അൽഫാം കഴിക്കാൻ പോയത് .
ഇവർ കട്ടപ്പനയില്‍ എത്തുകയും അല്‍ഫാം കഴിക്കുകയും ചെയ്തു. എന്നാല്‍ സ്കൂളില്‍ കുട്ടികളെ കാണത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത് .അപ്പോഴേയ്ക്കും നെടുങ്കണ്ടം ഭാഗത്തേയ്ക്കുള്ള ബസില്‍ ഇരുവരും കയറിയിരുന്നു.
ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെട്ടു . വീട്ടുകാരുടെ നിര്‍ബന്ധത്തിനെ തുടര്‍ന്ന് ഒരാൾ ബസ് കടന്ന് പോകുന്ന ബാലഗ്രാമില്‍ ഇറങ്ങി. എന്നാൽ കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന പേടിയില്‍ തുടര്‍ന്ന് സഞ്ചരിക്കുകയും ചെയ്തു.
നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍ കയറി സഞ്ചരിക്കുകയും മൈലാടുംപാറയില്‍ വെച്ച് നെടുങ്കണ്ടം പോലീസ് പിടികൂടുകയുമായിരുന്നു . പിന്നീട് നടപടികൾ പൂർത്തിയാക്കി പോലീസ് കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം മടക്കി അയച്ചു.
Comments