കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ ബാർ കൗൺസിലിൽ പരാതിയുമായി നടി. ദിലീപിന്റെ അഭിഭാഷകൻ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ പ്രതിയുടെ അഭിഭാഷകൻ ശ്രമിക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കേസ് അട്ടിമറിക്കാൻ രാമൻപിള്ള ശ്രമിക്കുന്നതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രണ്ട് കേസുകൾ നിലനിൽക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പരാതിയുമായി നടി ബാർ കൗൺസിലിന് മുന്നിൽ എത്തിയത്.
അടിയന്തിരമായി ബാർ കൗൺസിൽ പരാതിയിൽ ഇടപെടണമെന്നും അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ കേസിലെ 21 പേർ കൂറുമാറിയിരുന്നു. ഇതിൽ അഭിഭാഷകർക്ക് പങ്കുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു.
Comments