എസ്എസ് രാജമൗലിയുടെ ചിത്രമായ ആര്‍ആര്‍ആര്‍ ലെ പുതിയ ഗാനം തരംഗമാകുന്നു . സുബാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, ഛത്രപതി ശിവജി മഹാരാജ്, ഭഗത് സിംഗ്, പഴശി രാജ തുടങ്ങി നിരവധി ദേശാഭിമാനികളെ ഗാനരംഗത്തില്‍ അനുസ്മരിക്കുന്നുണ്ട്.
രണ്ട് പ്രദേശത്ത് ജീവിച്ചിരുന്ന അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചാണ് ‘ആര്‍ആര്‍ആറി’ല്‍ പറയുന്നതെന്ന് രാജമൗലി വ്യക്തമാക്കിയിരുന്നു. രണ്ട് സ്വാതന്ത്ര്യസമര സേനാനികളെ മാത്രമാണ് ചരിത്രത്തില്‍ നിന്ന് എടുത്തിട്ടുളളത്. രസകമായ ചില യാദൃശ്ചിതകള്‍ അവരുടെ ജീവിതത്തിലുണ്ട്. അവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ലാതിരുന്ന കാലഘട്ടമുണ്ട്. അതാണ് താൻ തന്റെ സിനിമയ്ക്കായി എടുത്തതെന്നും രാജമൗലി പറഞ്ഞു..
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ജൂനിയർ എന്‍ ടി ആര്, റാം ചരണ്‍ എന്നിവക്കൊപ്പം ഇതിലെ നായികാ വേഷം ചെയ്യുന്ന ആലിയ ഭട്ടും ഈ ഗാനരംഗത്ത് എത്തുന്നുണ്ട് . ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും.ഈ മാസം 25 നു തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി അഞ്ചു ഭാഷകളില്‍ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
Comments