രണ്ട് ലക്ഷം രൂപയ്ക്ക് ടാറ്റാ നാനോ ഹെലികോപ്ടറായി: ദിവസ വാടക 15,000 രൂപ മാത്രം, കുഞ്ഞൻ കാർ ഹെലികോപ്ടർ ആക്കിയ കഥ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Video

രണ്ട് ലക്ഷം രൂപയ്‌ക്ക് ടാറ്റാ നാനോ ഹെലികോപ്ടറായി: ദിവസ വാടക 15,000 രൂപ മാത്രം, കുഞ്ഞൻ കാർ ഹെലികോപ്ടർ ആക്കിയ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 12:01 pm IST
FacebookTwitterWhatsAppTelegram

പത്തുവർഷം നീണ്ട ജൈത്രയാത്ര അവസാനിപ്പിച്ച് ടാറ്റ നാനോ മടങ്ങുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണത്തോടെ രത്തൻ ടാറ്റ അവതരിപ്പിച്ച നാനോ കാറിനെ നിർത്താൻ ടാറ്റ മോട്ടോർസ് തീരുമാനിച്ചത് 2018 ലായിരുന്നു. ഇന്ത്യൻ വാഹന ലോകത്തെ വിപ്ലവം തന്നെയായിരുന്നു ഈ കുഞ്ഞൻ കാർ. ഒരു ലക്ഷം രൂപയ്‌ക്ക് ഒരു കാർ എന്ന ആശയത്തിലാണ് നാനോ ഒരു വിപ്ലവമായി മാറിയത്. ആളുകളുടെ വാഹന സങ്കൽപ്പം മാറിയതോടെ നാനോയും നിരത്തൊഴിഞ്ഞു. എന്നാൽ നാനോ കാറിൽ രൂപമാറ്റം വരുത്തി എത്തുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുമുണ്ട്. പറഞ്ഞുവരുന്നത് നാനോ കാറിനെ ഹെലികോപ്ടറാക്കി മാറ്റിയ കഥയാണ്.

ബിഹാറിലെ ബഗാഹയിലെ താമസക്കാരനായ ഗുഡ്ഡു ശർമ്മയാണ് രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നാനോ കാറിനെ ഹെലികോപ്റ്ററാക്കിയത്. എല്ലാവരും കൊണ്ടു നടക്കുന്ന കാറിനെ അൽപ്പം വ്യത്യസ്തമാക്കണമെന്ന ആഗ്രഹത്താലാണ് മെക്കാനിക്ക് കം ആർട്ടിസ്റ്റ് കൂടിയായ ഗുഡ്ഡു ശർമ്മ പുതിയ പരീക്ഷണത്തിനിറങ്ങിയത്. സ്വകാര്യ ആവശ്യത്തിനായി വാങ്ങിയ കാറിൽ നിന്നും എങ്ങനെ വരുമാനമുണ്ടാക്കാം എന്ന ചിന്തയിലായിരുന്നു വളരെ നാളുകളായി ഗുഡ്ഡു. ഒടുവിൽ ഈ വ്യത്യസ്ത ആശയത്തിലെത്തിലെത്തിപ്പെടുകയായിരുന്നു. രൂപത്തിൽ ഹെലികോപ്ടറാണെങ്കിലും ഇതിന് പറക്കാൻ സാധിക്കില്ല എന്നതാണ് പ്രത്യേകത.

വിവാഹസമയത്ത് ഹെലികോപ്റ്ററുകളുടെ വലിയ ഡിമാൻഡ് താൻ കണ്ടിട്ടുണ്ടെന്നും പലരും വധുവിനെ വ്യത്യസ്ത രീതിയിൽ വീട്ടിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു, എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അവർക്ക് അത് താങ്ങാൻ കഴിയുന്നില്ല . ഇതെല്ലാം കണ്ടാണ് ഗുഡ്ഡു തന്റെ കാർ എല്ലാവർക്കും താങ്ങാവുന്ന ഹെലികോപ്റ്ററാക്കി മാറ്റിയത്. വിലകൂടിയ ഹെലികോപ്റ്ററുകൾ വാടകയ്‌ക്ക് എടുക്കാൻ കഴിയാത്ത നിരവധി വധൂവരന്മാർ അവരുടെ വിവാഹ വേദികളിലെ ഗ്രാൻഡ് എൻട്രികൾക്കായി ഈ ടാറ്റ നാനോ ഹെലികോപ്റ്റർ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ട്.

15,000 രൂപയാണ് ഇതിന്റെ വാടക. സെൻസറുകൾ ഉപയോഗിച്ച് വാഹനത്തിന് ആവശ്യമായ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. റോട്ടർ, ടെയിൽ ബൂം, ടെയിൽ റൂട്ടർ എന്നിവയും ഇതിലുണ്ട്. മെറ്റൽ പ്ലേറ്റുകൾ ഉപയോഗിച്ചാണ് കാറിന് ഹെലികോപ്ടറിന്റെ രൂപം നൽകിയത്. പ്രോപ്പല്ലർ ഉൾപ്പെടെ നൽകിയിട്ടുണ്ട്. ബിഹാറിൽ ഇതാദ്യമായല്ല നാനോ കാർ ഹെലികോപ്ടർ രൂപത്തിലേക്ക് മാറ്റുന്നത്. ഇതിന് മുൻപും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. സാമ്പത്തിക ലാഭവും വിവാഹവും ഒക്കെ മുന്നിൽ കണ്ടാണ് ഗുഡ്ഡു ഹെലികോപ്ടർ കാർ നിർമ്മിച്ചതെങ്കിൽ ബിഹാർ സ്വദേശി തന്നെയായ മിഥിലേഷ് പ്രസാദ് തന്റെ കുഞ്ഞുനാൾ മുതലുള്ള സ്വപ്നം നിറവേറ്റാനായിരുന്നു നാനൊ ഹെലികോപ്ടർ കാർ നിർമ്മിച്ചത്….

പൈലറ്റ് ആകണമെന്നായിരുന്നു മിഥിലേഷിന്റൈ ആഗ്രഹം. എന്നാൽ സാമ്പത്തികമായി പിന്നോട്ടായതിനാൽ മിഥിലേഷിന് അതിന് സാധിച്ചില്ല. പിന്നാലെ ഹെലികോപ്ടർ ഉണ്ടാക്കി പറത്താൻ ശ്രമിക്കുകയായിരുന്നു. ഏഴ് ലക്ഷം രൂപ ചെലിവിട്ട് ഏഴ് മാസം കൊണ്ടായിരുന്നു മിഥിലേഷ് നാനോ കാർ ഹെലികോപ്ടർ ആക്കി മാറ്റിയത്. ഗുഡ്ഡുവിന്റെ ഹെലികോപ്ടറിനെക്കാൾ കുറച്ചുകൂടി സ്‌റ്റൈലിഷാണ് മിഥിലേഷിന്റേത്. വിവിധ നിറങ്ങൾ നൽകിയാണ് മിഥിലേഷ് ഹെലിപോക്ടർ നിർമ്മിച്ചത്. ഇരുമ്പ് പൈപ്പുകളും ഷീറ്റുകലും ഉപയോഗിച്ച് നിർമ്മിച്ച ഈ ഹെലികോപ്ടർ പറപ്പിക്കാനുള്ള സംവിധാനത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും അതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്താൻ മിഥിലേഷിന് സാധിച്ചിരുന്നില്ല. ഹെലികോപ്ടർ പറത്താനുള്ള സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തതിലാണ് മിഥിലേഷിപ്പോൾ…

Tags: BiharHELECOPTERTATA NANO
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

-40 ഡിഗ്രി സെൽഷ്യസിൽ 8,000 മീറ്റർ ഉയരെ പറന്നുവെന്ന് അവകാശവാദം; ചൈനീസ് പാരാ ഗ്ലൈഡറുടെ വൈറൽ വീഡിയോ AI-നിർമ്മിതം

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies