ഹിജാബ് വിധി: ബന്ദും പ്രതിഷേധവും നടത്തിയവർക്കെതിരെ കോടതി അലക്ഷ്യ വിചാരണയ്ക്ക് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് വിധി: ബന്ദും പ്രതിഷേധവും നടത്തിയവർക്കെതിരെ കോടതി അലക്ഷ്യ വിചാരണയ്‌ക്ക് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 03:19 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ട് രണ്ട് ഹർജികൾ ഫയൽ ചെയ്തു. ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കർണാടക ബന്ദിന് ആഹ്വാനം ചെയ്ത സംഘടനകൾക്കെതിരെയാണ് ഹർജി. ബെംഗളൂരുവിലെ അഭിഭാഷകൻ അമൃതേഷ് ആണ് കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തത്. രജിസ്ട്രാർ ജനറലിന് അയച്ച കത്തിൽ, ‘അധികാരികത കുറയ്‌ക്കുകയും നീതിന്യായനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്യുന്ന’ സ്ഥാപനങ്ങൾക്കെതിരെ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഇത് ഞെട്ടലും ആശ്ചര്യവും ഉളവാക്കുന്നു, ബഹുമാനപ്പെട്ട കോടതിയുടെ വിധിയെ അപകീർത്തിപ്പെടുത്താനും നീതിന്യായ സ്ഥാപനങ്ങളുടെ പദവി താഴ്‌ത്തി കെട്ടാനും ഉദ്ദേശിച്ചുള്ള താണ് സംഘടനകളുടെ നടപടി. ഹൈക്കോടതി വിധിക്കെതിരെ നിരവധി സംഘടനകൾ കർണാടക ബന്ദിന് ആഹ്വാനം ചെയ്തു. ഇതുകൂടാതെ, അച്ചടി, ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വഴി നിരവധി അഭിമുഖങ്ങളും പത്രക്കുറിപ്പുകളും നടത്തിയിട്ടുണ്ട്,” അഭിഭാഷകന്റെ കത്തിൽ പറയുന്നു.

കർണാടക ഹൈക്കോടതിക്ക് മുമ്പാകെയുള്ള ഹിജാബ് വിഷയത്തിൽ ഹർജിക്കാർ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ‘നിരവധി അശ്ലീല വാക്കുകൾ ഉപയോഗിക്കുകയും അതുവഴി കോടതിയുടെ പദവി താഴ്‌ത്തുകയും ചെയ്തു’ എന്ന് അദ്ദേഹം പരാമർശിച്ചു. കോടതിയിലെ ജഡ്ജിമാരെ നേരിട്ട് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു, ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കുമെതിരെ നടത്തിയ കൊലപാതക ഭീഷണി ഗൗരവം അർഹിക്കുന്നു.

മേൽപ്പറഞ്ഞ കാരണങ്ങൾ കണക്കിലെടുത്ത് കോടതി വിധിയെ വിമർശിച്ച സംഘടനകൾ, വ്യക്തികൾ, പ്രത്യേകിച്ച് കോടതി വിധിയെ വിമർശിച്ച ഹരജിക്കാർ തുടങ്ങിയവർക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കണമെന്ന് പരാതിക്കാരൻ കർണാടക ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു. നിശ്ചിത യൂണിഫോമുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള എല്ലാ ഹർജികളും കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് മതമൗലികവാദികൾ ബന്ദിന് ആഹ്വാനം ചെയ്തത്.

Tags: lawyerHijab Verdict
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies