എല്ലാ വ്യക്തികളും തങ്ങളുടെ ഒപ്പ് സങ്കീർണവും, എളുപ്പത്തിൽ മറ്റൊരാൾക്ക് പകർത്താൻ പറ്റാത്തതും ആക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഒറ്റനോട്ടത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഒപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഗുവാഹത്തി മെഡിക്കൽ കോളേജിലെ രജിസ്ട്രാറുടെ ഒപ്പാണ് കാണുന്നവരിൽ ആശ്ചര്യം ഉണർത്തുന്നത്.
ഒപ്പാണോ അതോ രജിസ്ട്രാർ ചിത്രം വരച്ചതാണോ എന്ന സംശയമാണ് ഇത് കാണുന്ന ആളുകളിൽ ഉണ്ടാകുന്നത്. ഒറ്റനോട്ടത്തിൽ ഈ ഒപ്പ് കണ്ടാൽ ഒരു മുള്ളൻപന്നിയുടെ ചിത്രം ആയിട്ടാണ് തോന്നുക. അത്തരത്തിൽ നിരവധി വരകൾ ചേർത്താണ് രജിസ്ട്രാർ ഒപ്പിട്ടിരിക്കുന്നത്. ആ ഉദ്യോഗസ്ഥന് ഒന്നും കൂടെ അതേ രീതിയിൽ ഒപ്പിടാൻ സാധിക്കുമോ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം.
https://twitter.com/Ramesh_BJP/status/1505507374223659011?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1505507374223659011%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fviral%2Fphoto-of-officials-signature-goes-viral-netizens-say-he-wont-be-able-to-make-same-number-of-quills-in-porcupine-again-article-90369413
‘ഞാൻ നിരവധി ഒപ്പുകൾ കണ്ടിട്ടുണ്ട്. പക്ഷേ ഏറ്റവും മികച്ചത് ഇതാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഒപ്പിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബാങ്കുകൾ എങ്ങനെ ഈ ഒപ്പ് പരിശോധിക്കും? അവർക്ക് എല്ലാ ഒപ്പിലുമുള്ള വരകൾ കൃത്യമായി പരിശോധിക്കാൻ സാധിക്കുമോ? എന്നാൽ ചിലർ അഭിപ്രായപ്പെടുന്നത്.
ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗത്തിലെ രജിസ്ട്രാറുടെ മുദ്രയ്ക്ക് മുകളിലാണ് ഒപ്പിട്ടിരിക്കുന്നത് എന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 2022 മാർച്ച് 4നാണ് ഈ ഒപ്പിട്ടതെന്നും ചിത്രത്തിൽ കാണാൻ സാധിക്കും.















