തിരുവനന്തപുരം : ശ്രീലങ്കൻ അഭയാർത്ഥികൾ കേരളത്തിലേക്കും കടക്കാൻ സാദ്ധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് സുരക്ഷ ശക്തമാക്കി. മറ്റ് തീരമേഖലകളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
വിഴിഞ്ഞത്ത് കൂടുതൽ പോലീസിനെയും, കോസ്റ്റ് ഗാർഡിനെയും വിന്യസിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളും സംയുക്തമായി തീര മേഖലകളിൽ നിരീക്ഷണം തുടരുകയാണ്. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നാണ് നിർദ്ദേശം. കേരളത്തിന് പുറമേ തമിഴ്നാട് തീരം വഴിയും അഭയാർത്ഥികൾ രാജ്യത്തേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയിൽ ഉണ്ടായിരിക്കുന്നത്. അവശ്യസാധനങ്ങൾക്കുൾപ്പെടെ സർവ്വതിനും തീ വിലയായതോടെ രാജ്യത്തെ ജീവിതം ദുസ്സഹമായതോടെയാണ് ആളുകൾ ഇന്ത്യയിലേക്ക് പലായനത്തിന് ഒരുങ്ങുന്നത്. നേരത്തെ ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലെ ധനുഷ്കോടിയിൽ എത്തിയവരെ തീരസംരക്ഷണ സേന പിടികൂടിയിരുന്നു.
Comments